ആരാധനയ്ക്കുള്ള യാത്രക്കിടയിൽ എസ്ത‌ർ ജോമോൻ വാഹനാപകടത്തിൽ നിത്യതയിൽ ചേർന്നു

ആലപ്പുഴ : അരൂർ തച്ചാറ വീട്ടിൽ ബ്രദർ ജോമോന്റെ ഭാര്യ എസ്ത‌ർ ജോമോൻ (27) നിത്യതയിൽ പ്രവേശിച്ചു ഇന്ന് രാവിലെ ആരാധനയ്ക്ക് ബൈക്കിൽ പോകവേ ലോറിക്കടിയിൽപ്പെട്ടാണ് അപകടം സംഭവിച്ചത്. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ആലപ്പുഴ ചന്തിരൂർ സഭയിലെ അംഗമാണ് എസ്തർ.

ഞാറാഴ്ച്ച (ഇന്ന്) രാവിലെ ആരാധനയിൽ സംബന്ധിക്കുവാൻ പോകുമ്പോൾ അരൂരിൽ രാവിലെ ഒൻപതരയോടെയായിരുന്നു അപകടം സംഭവിച്ചത്. വിവാഹം കഴിഞ്ഞിട്ട് ആറ് മാസം മാത്രമേ ആയൊള്ളു.

സംസ്കാരം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അരൂർ സഭാ സെമിത്തെരിയിൽ മെയ്‌ 20 ചൊവ്വാഴ്ച നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെകുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും