‘ഞങ്ങളുടെ വിഷയമല്ല, ആയുധം താഴെവെക്കാന്‍ പറയാനാകില്ല’; ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പ്രതികരിച്ച് യുഎസ്

വാഷിങ്ടണ്‍: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്ന നിലപാടുമായി അമേരിക്ക. അടിസ്ഥാനപരമായി ഇന്ത്യ-പാക് സംഘര്‍ഷം തങ്ങളുടെ വിഷയമല്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പറഞ്ഞു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംഘര്‍ഷ തീവ്രത കുറയ്ക്കാന്‍ ഇരു രാജ്യങ്ങളെയും പ്രേരിപ്പിക്കുക എന്നതു മാത്രമാണ് അമേരിക്കയ്ക്ക് ചെയ്യാന്‍ ശ്രമിക്കാനാകുന്ന കാര്യം. എന്നാല്‍, ഇത് തങ്ങളെ ബാധിക്കുന്ന വിഷയം അല്ലാത്തതിനാലും നിയന്ത്രണ പരിധിയില്‍ വരാത്തിനാലും യുഎസ് യുദ്ധത്തില്‍ പങ്കുചേരില്ല. ഇന്ത്യക്കാരോട് ആയുധം താഴെവെക്കാന്‍ പറയാന്‍ അമേരിക്കയ്ക്ക് സാധിക്കില്ല. പാകിസ്താനികളോടും ആയുധം താഴെവെക്കാന്‍ പറയാനാകില്ല. നയതന്ത്ര മാര്‍ഗങ്ങളിലൂടെയുള്ള നീക്കങ്ങളെ തുടരുകയുള്ളൂവെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-പാക് സംഘര്‍ഷം പ്രാദേശിക യുദ്ധമോ ആണവ സംഘര്‍ഷമോ ആയി മാറില്ലെന്നാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും പ്രതീക്ഷിക്കുന്നതെന്നും ജെഡി വാന്‍സ് കൂട്ടിച്ചേര്‍ത്തു. അങ്ങനെ സംഭവിക്കുമെന്ന് നിലവില്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
—————

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു