ഒപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത 5 റാഫാൽ വിമാനങ്ങളെ പാക്കിസ്ഥാൻ വെടിവെച്ചിട്ടെന്ന വാർത്ത വിദേശ പത്രങ്ങൾ ഏറ്റെടുത്ത് പ്രസിദ്ധീകരിച്ചത് അവർക്ക് തന്നെ നാണക്കേടാകുന്നു.
റാഫാലിനെ വീഴ്ത്തിയതിന് തെളിവ് തരാൻ ആവശ്യപ്പെട്ടപ്പോൾ അത് ഇന്ത്യയിലെ സാമൂഹ്യമാധ്യമങ്ങളിലുണ്ടെന്നായിരുന്നു പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിൻ്റെ മറുപടി. യു.എസ് മാധ്യമമായ ‘സിഎൻഎന്നിന്’ നൽകിയ അഭിമുഖത്തിലാണ് പാക് മന്ത്രി കൈമലർത്തിയത്.
അതേ സമയം സാമൂഹ്യ മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങൾ വ്യാജമാണെന്ന് ഇന്ത്യയുടെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) യുടെ വസ്തുതാന്വേഷണ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
2021-ൽ തകർന്നു വീണ മിഗ്-21 ൻ്റെ ചിത്രം വച്ച് പാക്കിസ്ഥാൻ പ്രചരിപ്പിച്ച വ്യാജവാർത്തകളിൽ വിദേശ മാധ്യമങ്ങൾ കുടുങ്ങിപ്പോയി എന്നതാണ് സത്യം.
‘സത്യം ചെരിപ്പിടുമ്പോഴേക്കും അസത്യം ലോകം ചുറ്റി വരും’ എന്ന മൊഴിയാണ് ഇവിടെ അന്വർത്ഥമാകുന്നത്.




