അസംബ്ലീസ് ഓഫ് ഗോഡ് – ഇന്ത്യ സുപ്രണ്ട് തിരഞ്ഞെടുപ്പിൽ പാസ്റ്റർ പോൾ തങ്കയ്യക്ക് മത്സരിക്കാനാവില്ല; നോമിനേഷനിൽ പുറത്തായി

ചെന്നൈ : അസംബ്ലീസ് ഓഫ് ഗോഡ് – ഇന്ത്യ സുപ്രണ്ട് തിരഞ്ഞെടുപ്പിലേക്ക് സൗത്ത് ഇന്ത്യയിൽ നിന്ന് മത്സരിക്കുവാൻ കഴിയുന്ന 3 പേരെ തെരെഞ്ഞെടുത്ത നോമിനേഷൻ ഇലക്ഷനിൽ പാസ്റ്റർ പോൾ തങ്കയ്യ പരാജയപ്പെട്ടതിനാൽ അദ്ദേഹത്തിന് മത്സരിക്കാനാവില്ല.

സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ൽ നിന്നും മുൻ. ഏ. ജി ഇന്ത്യ അസിസ്റ്റന്റ് സുപ്രണ്ടും, മുൻ എസ്. ഐ. ഏ. ജി സുപ്രണ്ടും, നിലവിൽ മലബാർ ഡിസ്ട്രിക്ട് കൗൺസിൽ സുപ്രണ്ടുമായിരിക്കുന്ന റവ. ഡോ. വി. റ്റി എബ്രഹാം, എസ്. ഐ. ഏ. ജി സുപ്രണ്ട് റവ. ഏബ്രഹാം തോമസ്, എസ്. ഐ. ഏ. ജി സെക്രട്ടറി റവ. ഡോ. കെ. ജെ മാത്യു എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ജൂൺ 10 മുതൽ 12 വരെ ബാംഗ്ലൂരിൽ വെച്ചാണ് കോൺഫറൻസ് നടക്കുന്നത്.

അസംബ്ലീസ് ഓഫ് ഗോഡ് – ഇന്ത്യയുടെ 3 റീജിയണൽ (സൗത്ത് ഇന്ത്യ, നോർത്ത് ഇന്ത്യ, ഈസ്റ്റ് ഇന്ത്യ) നിന്നും തിരഞ്ഞെടുക്കപെടുന്ന 3 പേർ വീതം മൊത്തം 9 പേർ ആയിരിക്കും ഏ. ജി ഇന്ത്യ സുപ്രണ്ട്, സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത്.