മുംബൈ: രാജ്യത്തുനിന്ന് 2024-25 സാമ്പത്തിക വർഷം കയറ്റി അയച്ചത് 53.63 ലക്ഷം വാഹനങ്ങൾ. 2023-24 സാമ്പത്തികവർഷത്തെ 45 ലക്ഷത്തെ അപേക്ഷിച്ച് 19 ശതമാനമാണ് വളർച്ച. കാർ, എസ് യു വി വിഭാഗത്തിൽ മാരുതി സുസുക്കിയും ഹ്യൂണ്ടായിയുമാണ് കയറ്റുമതിയിൽ മുന്നിലെത്തിയത്.
അതേസമയം ബജാജ് ഓട്ടോ, ടിവിഎസ്, ഹോണ്ട മോട്ടോർ സൈക്കിൾ, സ്കൂട്ടേഴ്‌സ് ഇന്ത്യ എന്നിവ മുച്ചക്ര, ഇരുചക്രവാഹനവിഭാഗങ്ങളിൽ മുന്നിലെത്തി. സൊസൈറ്റി ഫോർ ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്സാണ് (സിയാം) കണക്കുകൾ പുറത്തുവിട്ടത്.
കാറുകളും എസ്‌യുവികളും ഉൾ പ്പെടുന്ന യാത്രാവാഹനവിഭാഗത്തിൽ 7,70,364 വാഹനങ്ങളാണ് ആകെ കയറ്റി അ യച്ചത്. മുൻവർഷത്തെ 6,72,105 എണ്ണത്തെ ക്കാൾ 15 ശതമാനമാണ് വർധന. കമ്പനികൾ ആഗോളതലത്തിൽ വിൽക്കുന്ന മോഡലുകൾ കൂടുതലായി ഇന്ത്യയിൽ ഉല്പാദിപ്പിക്കാൻ തുടങ്ങിയതും ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വാഹനങ്ങളുടെ ഗുണമേന്മ ഉയർന്നതുമാണ് കയറ്റുമതി ഉയരാൻ സഹായകമാകുന്നതെന്ന് സിയാം പറയുന്നു.
വികസിതരാജ്യങ്ങളിലേക്കും ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങൾ കമ്പനികൾ കയറ്റി അയയ്ക്കുന്നുണ്ട്. മാരുതി സുസുക്കി ജപ്പാ നിലേക്ക് ഇന്ത്യയിൽ നിർമിക്കുന്ന ജിംനി അയച്ചുതുടങ്ങി. ഗു ജറാത്തിലെ ഫാക്ടറിയിലാണ് ഇതിന്റെ നിർമാണം. ഹ്യൂണ്ടാ യ് 2024-25-ൽ 1,58,886 കാറുകൾ ഇന്ത്യയിൽനിന്ന് കയറ്റിയയച്ചു. സൗദി അറേബ്യ, ദക്ഷിണാഫ്രി ചിലി, പെറു തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി.
യൂട്ടിലിറ്റി വാഹനങ്ങളുടെ കയറ്റുമതി 3,62,160 എണ്ണമാണ്. മുൻവർഷത്തെ 2,34,720 എണ്ണത്തെ ക്കാൾ 54 ശതമാനമാണ് വർധന. ഇരുചക്രവാഹന കയറ്റുമതിയിൽ 21 ശതമാനം വളർച്ച രേഖപ്പെടുത്തി. 2023-24-ലെ 34.58,416 എണ്ണത്തിൽനിന്ന് 41,98,403 എണ്ണമായാണ് വർധന. പുതിയ മോഡലു കളും പുതിയ വിപണിയും ഇരുചക്രവാഹന കയറ്റു മതി കൂടുതൽ ശക്തിപ്പെടാൻ സഹായകമാകുന്നു.
മുച്ചക്രവാഹന കയറ്റുമതിയിൽ രണ്ടുശതമാനമാണ് വർധന. 3,10,000 ഓട്ടോറിക്ഷകളാണ് കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിൽനിന്ന് കയറ്റിപ്പോയത്. വാണിജ്യവാഹന കയറ്റുമതിയിൽ വർധന 23 ശതമാനമാണ്. 2023-24-ലെ 65,818 എണ്ണത്തിൽ നിന്ന് 80,986 യൂണിറ്റായാണ് കയറ്റുമതി കൂടിയത്.



