ഡോ. ജേക്കബ് ചാക്കോ ഡെറാഡൂൺ നിത്യതയിൽ; സംസ്കാരം നടന്നു

വാകത്താനം കുന്നഞ്ഞുചിറ പരേതനായ കെ സി ജേക്കബിൻ്റെ മകൻ ഡോ: ജയിക്കബ് ചാക്കോ (അനിയൻകുഞ്ഞു- 74) ഡറാഡുണിൽ നിര്യാതനായി. സംസ്കാരം മസീ മണ്ടൽ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ മൂന്നാം തീയതി ഡറാഡുണിൽ നടത്തി.

പരേതൻ ഡുൺ ബൈബിൾ കോളജ് പ്രിൻസിപ്പൽ ആയിരുന്നു. ഭാരത് സുസമാജർ സമതി ഫൗണ്ടർ , ബോർഡ് മെമ്പറായിരുന്നു . ഭാര്യ സുസമ്മ വാളകം കണിയാംപടിക്കൽ കുടുംബാംഗം. മക്കൾ ഫിന്നി ,അഭിഷേക് . മരുമക്കൾ റിച്ച , റെയ്ച്ചൽ

ചെറുപ്രായത്തിൽ തന്നേ കേരളം വിട്ടു ഇന്ത്യ എവറി ഹോം ക്രുസേഡിൽ പ്രവർത്തിച്ചു . ചെന്നൈ ഹിന്ദുസ്ഥാൻ ബൈബിൾ കോളേജിൽ പഠിച്ചു. പ്രിസ് ബിറ്റേറിയൻ തീയോളജി സെമിനാരിയിൽ ചില വർഷങ്ങൾ അധ്യാപകനായി പ്രവർത്തിച്ചു.

സുൺ ബൈബിൾ കോളേജിൽ പ്രിൻസിപ്പൽ സ്ഥാനം രാജിവെച്ചു ഉത്തരകാശിയിൽ ബാത്ത് വരിൽ ഒരു ചെറിയ മുറിയിൽ ഏകനായി താമസിച്ചു ദകാരാ ക്രിസ്ത്യൻ അക്കാഡമി സ്കൂൾ സ്ഥാപിച്ച പ്രിൻസിപ്പലായും ഡയറക്ടറുമായി പ്രവർത്തിച്ചു സുവിശേഷ മുന്നേറ്റം നടത്തി. ഗഡുവാൾ മലമുകൾ ജനങ്ങൾക്ക് താൻ ഒരു നല്ല സുഹത്തും വഴികാട്ടിയും ആയിരുന്നു.

ലാഭേച്ഛ കൂടാതെയുള്ള പ്രവർത്തനത്തിലുടെ ആ ദേശം നേടി പോർപൊരുതു. ഇ ഡോ : ജയിക്കബ് ചാക്കോ ഓട്ടം തികച്ചു . വാകത്താനം ഞാലിയാകുഴി ശാലേം ഐ പി സി സഭാംഗം ആയിരുന്നു.

*ഐ. പി. സി പിളരുമോ ?*