പ്രതികൂലങ്ങളിൽ ധൈര്യം കൈവിടരുത്; ഒപ്പം വിശ്വാസത്തിൽ സ്ഥിരതയുള്ളവരാകുക: ഡോ. സജി ലൂക്കോസ്

മഹാരാഷ്ട്രയിലെ നാഗ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മിഷൻ ഇന്ത്യയുടെ നേതൃത്വ സമ്മേളനവും മിഷൻ ഇന്ത്യ തിയോളജിക്കൽ സെമിനാരി ഗ്രാഡുവേഷനും മാർച്ച്‌ മാസം 21, 22 തീയതികളിൽ നടന്നു.

പാസ്റ്റർ ജോസഫ് കൊച്ചിം പ്രാർത്ഥിച്ച് ആരംഭിച്ച യോഗം ആറ് സെഷനുകളിലായിട്ടാണ് നടന്നത്.
കൊലോസ്യർ ഒന്നാം അദ്ധ്യായത്തിന്റെ ഇരുപത്തി മൂന്നാം വാക്യത്തെ ആസ്പദമാക്കി “Unshakable in the hope of the Gospel” എന്നതായിരുന്നു തീം.

മോനി ലൂക്കോസ് ബിരുദധാരികൾക്ക് സമ്മാനങ്ങൾ നൽകുന്നു

സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിൽക്കുവാനും ഏത് പ്രതികൂലങ്ങളിലും ധൈര്യത്തോടെ ഈ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുന്നതിൽ ഉത്സുകാരായിരിക്കുവാനും മിഷൻ ഇന്ത്യ സ്ഥാപകൻ ഡോ. സജി കെ. ലുക്കോസ് ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന് സംബന്ധിച്ച ക്രിസ്തീയ നേതാക്കളുടെ സദസ്സിനെ തന്റെ ഉത്ഘാടന സന്ദേശത്തിൽ ഉത്ബോധിപ്പിച്ചു.


വെല്ലുവിളികളെ മറികടന്നു സുവിശേഷത്തിൽ ഉറച്ച് നിന്ന് കർത്താവിന്റെ സാക്ഷികൾ ആകാനുള്ള സന്ദേശങ്ങൾ ആയിരുന്നു പ്രഭാഷകർ പങ്ക് വെച്ചത്. സുവിശേഷത്തിനായി ജീവിതം സമർപ്പിച്ച് അതിന്റെ പ്രത്യാശയിൽ ഉറച്ച് നിൽക്കുന്നവരാകുക. യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന ആത്മ രക്ഷ, സമാധാനം, അത്ഭുത വിടുതലുകൾ എന്തെന്നും വരച്ചു കാണിക്കുന്നതായിരുന്നു സമാപന സെഷനിൽ മിഷൻ ഇന്ത്യയുടെ ചീഫ് ഫoഗ്ഷനറി പാസ്റ്റർ പി. ഡി. ജോസഫ് നൽകിയ സന്ദേശം.

വൈകുന്നേരം നടന്ന പാദം കഴുകൽ ശുശ്രൂഷയിൽ മിഷൻ ഇന്ത്യയുടെ നേതാക്കൾ, സെമിനാരി അദ്ധ്യാപകർ, സ്റ്റാഫ്‌, ക്ഷണിതാക്കളായ ശുശ്രൂഷകർ, എന്നിവർ ചേർന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ പാദങ്ങൾ കഴുകി. ക്രിസ്തു കാണിച്ചുതന്ന എളിമ, താഴ്മ, സേവന മനോഭാവം എന്നിവ അനുകരിക്കാൻ ഡോ. സജി കെ. ലുക്കോസ് ഓരോരുത്തരെയും ഓർമ്മിപ്പിച്ചു.

മാർച്ച്‌ 22ന്, മിഷൻ ഇന്ത്യ തിയോളജിക്കൽ സെമിനാരിയുടെ ഇരുപത്തൊൻപതാമത് ഗ്രാഡുവേഷൻ നടത്തപ്പെട്ടു. കോളേജ് ക്യാമ്പസിൽ താമസിച്ച് പഠനം പൂർത്തിയാക്കിയ M.Div, B. Th, Dip. Th, C. Th വിദ്യാർത്ഥികൾ, ഡിസ്റ്റൻസ് എഡ്യൂക്കേഷനിലൂടെ പഠനം പൂർത്തീകരിച്ചവർ, C. Min, CBTT വിദ്യാർത്ഥികൾ ഉൾപ്പടെ 288 പേർ ഗ്രാജ്വേറ്റ് ചെയ്തു.

ക്രിസ്തീയ പ്രവർത്തനത്തിനുള്ള സമർപ്പണം, വിവിധ മേഖലകളിൽ നൽകിയ സംഭാവനകൾ, വെല്ലുവിളികളെ തരണം ചെയ്തുള്ള വിശ്വാസവീര്യം ഇത്യാദി ഘടകങ്ങളെ പരിഗണിച്ച മൂന്ന് പേരെ ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കുകയും ചെയ്തു.

ഡോ. സജി കെ. ലുക്കോസിന് പുറമെ മിഷൻ ഇന്ത്യയുടെ ബോർഡ്‌ അംഗങ്ങൾ, വിവിധ സഭകളുടെ പ്രതിനിധികൾ, പാസ്റ്റേഴ്സ്, എന്നിവർ സർട്ടിഫിക്കറ്റുകളും, അവാർഡുകളും വിതരണം ചെയ്യുന്നതിലും സമർപ്പണ പ്രാർത്ഥനയിലും ആശംസകൾ നേരുന്നതിലും പങ്കാളികൾ ആയി.

MITS choir രചിച്ച് ഈണം പകർന്ന തീം സോങ് വിദ്യാർത്ഥിക്കൾക്കും പങ്കെടുത്ത എല്ലാവർക്കും പ്രചോദനമായി.ഡോ. സംഭവ് വിൻഗെറ്റും ഡോ. സജി കെ. ലുക്കോസും ചേർന്ന് MITS ജേർണൽ പ്രകാശനം ചെയ്തു.

സെമിനാരി പ്രിൻസിപ്പൽ ഡോക്ടർ തോമസ് ജോൺ അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ മിഷൻ ഇന്ത്യ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഡോ. റെജി കെ. ലുക്കോസ് സ്വാഗതവും സെമിനാരി ചാപ്ലെയിൻ റവ. പോൾ പി. ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു.

ബിഷപ്പ് ഡോ. റോഷൻ ജംഭാലെയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പ്രോഗ്രാം സീനിയർ അധ്യാപകൻ ഡോ. ഗണേശപാണ്ടിയയുടെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ പര്യവസാനിച്ചു.

റിപ്പോർട്ട് : റവ. പോൾ പി. ജോസഫ്

*ഐ. പി. സി പിളരുമോ ?*