മട്ടാഞ്ചേരികൊച്ചിൻ കോളജില്‍ ഹോളി ആഘോഷിക്കാൻ അനുവാദം നല്‍കിയില്ലെന്നാരോപിച്ച് എസ്‌എഫ്‌ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ മുറിയില്‍ പൂട്ടിയിട്ടു.
യൂണിവേഴ്സിറ്റി പരീക്ഷയുടെ പേര് പറഞ്ഞാണ് പ്രിൻസിപ്പല്‍ അനുമതി നിഷേധിച്ചത്. എന്നാല്‍ പരീക്ഷ ഉച്ചയ്ക്ക് ഒന്നു വരെ മാത്രമാണെന്നും അതിനുശേഷമുള്ള സമയത്ത് ഹോളി ആഘോഷിക്കാനാണ് അനുവാദം ചോദിച്ചതെന്നുമാണ് എസ്‌എഫ്‌ഐ നേതാക്കള്‍ പറയുന്നത്.
ഉപരോധത്തെ തുടർന്ന് കോളജില്‍ വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. കോളജ് യൂണിയൻ ഭരിക്കുന്ന കെഎസ്‌യുവിന്‍റെ ആവശ്യപ്രകാരമാണ് എസ്‌എഫ്‌ഐയുടെ ഹോളി ആഘോഷത്തിന് പ്രിൻസിപ്പല്‍ അനുവാദം നല്‍കാതിരുന്നതെന്നാണ് ആക്ഷേപം.



