ഐപിസി അയർലൻഡ് & ഇ യു റീജിയന്റെ പി വൈ പി എ ടാലന്റ് ടെസ്റ്റ് ജൂലൈ 12 ന് ഡബ്ലിനിൽ

ഡബ്ലിൻ : ഐപിസി അയർലൻഡ് & ഇ യു റീജിയന്റെ പി വൈ പി എ ടാലന്റ് ടെസ്റ്റ് ജൂലൈ 12 ന് ഡബ്ലിനിലെ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ വച്ചു നടക്കും.

ഐപിസി അയർലൻഡ് & ഇ യു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി റ്റി എബ്രഹാം ഉദ്ഘാടനം നിർവഹിക്കും.

പി വൈ പി എ പ്രസിഡണ്ട് പാസ്റ്റർ അനീഷ് ജോർജ്, വൈസ് പ്രസിഡന്റ് ബ്രദർ ജിബി കെ ജോൺ, സെക്രട്ടറി ബ്രദർ സബിൻ കെ ബാബു, ജോയിന്റ് സെക്രട്ടറി ബ്രദർ ബിജി മാത്യു, ട്രഷറർ ബ്രദർ ജിബി തോമസ്, ബ്രദർ ലിജിൻ രാജ്, ബ്രദർ അജോ ജോയ് എന്നിവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ അനീഷ് ജോർജ് – 0894847478
ബ്രദർ സബിൻ ബാബു – 0894325972