ഫലകരമായ ക്രൈസ്തവ ജീവിതത്തിന് പരിശുദ്ധാത്മ നിയോഗം അനിവാര്യം; ഡോ. ബാബു തോമസ്

ജീവിതം ഫലകരമാകണമെങ്കിൽ പരിശുദ്ധാത്മ നിയോഗത്താൽ നാം നയിക്കപ്പെടണമെന്ന് ഡോ. ബാബു തോമസ് പ്രസ്താവിച്ചു. ഗ്രെയ്റ്റർ നോയിഡയിൽ നടന്നു വരുന്ന ഹാർവെസ്റ്റ് മിഷൻ ചർച്ചുകളുടെ സിൽവർ ജൂബിലി കൺവൻഷനിൽ സംസാരിക്കുകയായിരുന്നു ന്യൂയോർക്ക് ഹെബ്രോൻ സഭയുടെ സീനിയർ ശുശ്രൂഷകനായ അദ്ദേഹം.

ക്രിസ്തീയ വിശ്വാസത്തിൻ്റെ അടിസ്ഥാനം സ്നേഹമാണ്. സ്നേഹത്തിൻ്റെ അഭാവമാണ് ഇന്നത്തെ സകല പ്രശ്നങ്ങളുടേയും കാരണം. ഈ സ്നേഹം നമ്മിൽ ഉരുവാകണ മെങ്കിൽ ആത്മശക്കി അനിവാര്യമാണ്. പരിശുദ്ധാത്മ ശക്തി മനുഷ്യൻ്റെ ആന്തരികവും ബാഹ്യവുമായ സ്വഭാവത്തിന് കാതലായ മാറ്റങ്ങൾ വരുത്തുന്നതാണ്. ക്രിസ്തുവിൻ്റെ ഉത്തമ സാക്ഷിയാകുന്നതിനും പരിശുദ്ധാത്മശക്തി അത്യന്താപേക്ഷിതമാണ്.