മാനുഷിക ശക്തികൊണ്ട് സഭയുടെ ദൗത്യം പൂർത്തീകരിക്കാനാവില്ല; ഡോ. വി.റ്റി. ഏബ്രഹാം

പരിശുദ്ധാത്മാവിൻ്റെ നിറവില്ലാതെ യാതൊരാൾക്കും സുവിശേഷീകരണമെന്ന സഭയുടെ ദൗത്യം പൂർത്തീകരിക്കാനാവില്ലെന്ന് ഡോ. വി.റ്റി ഏബ്രഹാം പ്രസ്താവിച്ചു. ഗ്രേയ്റ്റർ നോയിഡയിൽ നടന്നു വരുന്ന ഹാർവെസ്റ്റ് മിഷൻ സിൽവർ ജൂബിലി കൺവൻഷനിൽ പങ്കെടുത്തു

സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവജനത്തിൻ്റെ ജൻമാവകാശമാണ് പരിശുദ്ധാത്മാവിനെ പ്രാപിക്കുക എന്നത്. അത് ദൈവമക്കൾ ആർജിക്കാൻ തയ്യാറാകണം. മാനുഷിക ശക്തിക്കൊണ്ട് ചെയ്തു തീർക്കാനാവുന്ന ഒന്നല്ല ദൈവവേല. സഭയുടെ ദൗത്യം പൂർത്തീകരിക്കപ്പെടണമെങ്കിൽ ഉയരത്തിലെ ശക്തി അളവറ്റ രീതിയിൽ സ്വായത്തമാക്കണം.

പെന്തക്കോസ്തു നാളിൽ പകർന്ന ആത്മാവിൻ്റെ അത്യന്ത ശക്തി പ്രാപിക്കാൻ ഈ കാലഘട്ടത്തിൽ ദൈവജനം തയ്യാറാകണമെന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം തൻ്റെ പ്രസംഗം അവസാനിപ്പിച്ചത്. യോഗം തുടരുകയാണ്. ഞായറാഴ്ച സമാപിക്കും.