ഡിവൈൻ പ്രയർ ഇന്ത്യാ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ചതുർ ദിന യുവജന ക്യാമ്പ് മീനങ്ങാടിയിൽ

ഡിവൈൻ പ്രയർ ഇന്ത്യാ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ചതുർദിന പ്രയർ ക്യാമ്പ് വയനാട് മീനങ്ങാടി ഐ സി പി എഫ് ക്യാമ്പ് സെൻട്രൽ നടക്കും . ഏപ്രിൽ 28, 29 ,30, മെയ് 1- തീയതികളിലാണ് ക്യാമ്പ് നടക്കുന്നത്.

പരിശുദ്ധാത്മ സ്നാനത്തിനും കൃപാവരങ്ങൾക്കുമായി പ്രത്യേകം പ്രാർത്ഥനകളും, പ്രത്യേക സെഷനുകളും ഉണ്ടായിരിക്കും. ബൈബിൾ ധ്യാനം, വ്യക്തിപരമായും കുടുംബപരവുമായ കൗൺസിലിംഗ് , ടീനേജ് ഇഷ്യൂസ് ,മിഷൻ ചലഞ്ച്, പ്രയർ സെഷനുകളും ക്യാമ്പിൽ ഉണ്ടായിരിക്കും.

കെ സി രാജൻ (ജോ : ഡയറക്ടർ )പാസ്റ്റർ എം കെ സ്കറിയ (സെക്രട്ടറി )ബ്രദർ ജോയ് കടുക്കോയിയ്ക്കൽ (ജോ:സെക്രട്ടറി )എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. പ്രയർ ടീമിനെ പാസ്റ്റർ വർഗീസ് ബേബി (കായംകുളം) നയിക്കും.

ക്യാമ്പിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം താമസ സൗകര്യം ഭക്ഷണവും ലഭ്യമാണ്.ക്യാമ്പിന് 500 രൂപയാണ് രജിസ്ട്രേഷൻ ഫീ.ഏപ്രിൽ പതിമൂന്നാം തീയതിയതോടുകൂടി രജിസ്ട്രേഷൻ സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 9446344490, 9447432227, 8606444490