വയനാട്: കൽപ്പറ്റയുമായി ബന്ധപ്പെട്ട സമീപ പ്രദേശങ്ങളിൽ കർത്തൃവേലയിലായിരിക്കുന്ന പാസ്റ്റർമാരുടെ സംയുക്ത വേദിയായ കൽപ്പറ്റ പാസ്റ്റേഴ്സ് ഫെലോഷിപ്പിൻ്റെ ഭരണസമിതിയിലേക്ക് 2025 – 2026 കാലഘട്ടത്തിലേക്ക് പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു.
പാസ്റ്റർമാരായ ജോസഫ് എംപി (രക്ഷാധികാരി) രമേശ് എം സി (പ്രസിഡൻ്റ്), സജി കെ (വൈസ് പ്രസിഡൻ്റ്), സജേഷ് സണ്ണി(സെക്രട്ടറി), സാംകുട്ടി തോമസ് (ജോയിൻ്റ് സെക്രട്ടറി), ജിജോ സെബാസ്റ്റ്യൻ (ട്രഷറർ) കമ്മിറ്റി അംഗങ്ങളായി ജോസഫ് എബ്രഹാം, പീറ്റർ കൊല്ലം പറമ്പിൽ, സഞ്ജു എന്നിവർ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
പാസ്റ്റർ രമേശ് എം സി യുടെ അധ്യക്ഷതയിൽ ഫെയ്ത്ത് സിറ്റി ചർച്ച് കൽപ്പറ്റയിൽ ഇന്നു നടന്ന കെ.പി.എഫ് ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പാസ്റ്റർ ജോസഫ് എംപി ദൈവവചനം പ്രസംഗിച്ചു. ദൈവ വേലയിലായിരിക്കുന്ന നാം കർത്താവിൻറെ ശുശ്രൂഷ അതിവേഗത്തിൽ ഈ കാലഘട്ടത്തിൽ ചെയ്യേണ്ട ആവശ്യകതയെ കുറിച്ചും, ഓരോ ശുശ്രൂഷകൻ തൻറെ ശുശ്രൂഷയിൽ വെളിപ്പെടുത്തേണ്ട വിശ്വസ്തതയെക്കുറിച്ചും മുൻനിർത്തി തൻറെ സന്ദേശത്തിൽ പറഞ്ഞു.
പാസ്റ്റർ സജേഷ് സണ്ണി വാർഷിക റിപ്പോർട്ടും പാസ്റ്റർ ജോസഫ് എബ്രഹാം വാർഷിക കണക്കും അവതരിപ്പിച്ചു. പാസ്റ്റർ ലാലു ചാക്കോ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കു നേതൃത്വം നൽകി.
വൈത്തിരി താലൂക്കിൻ്റെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന 40-ലധികം പെന്തക്കോസ്ത് സഭാ ശുശ്രൂഷകന്മാരുടെയും സുവിശേഷകന്മാരുടെയും സംയുക്ത വേദിയാണ് കൽപ്പറ്റ പാസ്റ്റേഴ്സ് ഫെലോഷിപ്.



