ആദ്യമായി രാഷ്ട്രപതി ഭവൻ വിവാഹവേദിയാകുന്നു; അപൂര്‍വ ഭാഗ്യം സിആര്‍പിഎഫ് ഉദ്യോഗസ്ഥക്ക്

ന്യൂഡല്‍ഹി : രാഷ്ട്രപതി ഭവൻ സാധാരണയായി രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായും, വിദേശ രാഷ്ട്രത്തലവന്മാർ ഇന്ത്യ സന്ദർശിക്കുമ്പോള്‍ താമസിക്കുന്ന സ്ഥലമായുമാണ് അറിയപ്പെടുന്നത്.

എന്നാല്‍, ആദ്യമായി രാഷ്ട്രപതി ഭവൻ ഒരു വിവാഹത്തിന് വേദിയാകാൻ പോവുകയാണ് എന്ന് റിപ്പോർട്ട്

സെൻട്രല്‍ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ഉദ്യോഗസ്ഥ പൂനം ഗുപ്തയ്ക്കാണ് ഈ അപൂർവ ഭാഗ്യം ലഭിക്കുന്നത്. രാഷ്ട്രപതിയുടെ പേർസണല്‍ സെക്യൂരിറ്റി ഓഫീസർ കൂടിയായ പൂനത്തിന്റെ വിവാഹം രാഷ്ട്രപതി ഭവനില്‍ നടത്താൻ ദ്രൗപതി മുർമു അനുമതി നല്‍കുകയായിരുന്നു. പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്ന ചുരുക്കം അതിഥികള്‍ മാത്രമേ കല്യാണത്തില്‍ പങ്കെടുക്കാവൂ എന്ന വ്യവസ്ഥയോടെയാണ് അനുമതി.

പൂനം ഗുപ്തയുടെ മികച്ച പ്രകടനം രാഷ്ട്രപതിയെ ഏറെ ആകർഷിച്ചിരുന്നു. തുടർന്ന് അവരുടെ വിവാഹം രാഷ്ട്രപതി ഭവനിലെ മദർ തെരേസ ക്രൗണ്‍ കോംപ്ലക്സില്‍ നടത്താൻ ഏർപ്പാടുകള്‍ ചെയ്യുകയായിരുന്നു. എങ്കിലും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഇതുവരെ വന്നിട്ടില്ല.

സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റാണ് പൂനം ഗുപ്ത. ജമ്മു കശ്മീരില്‍ ജോലി ചെയ്യുന്ന അസിസ്റ്റന്റ് കമാൻഡന്റ് അവനീഷ് കുമാറാണ് വരൻ. ഫെബ്രുവരി 12 നാണ് വിവാഹം.

പൂനം ഗുപ്ത ഗണിതത്തില്‍ ബിരുദവും, ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും, ഗ്വാളിയോറിലെ ജിവാജി സർവകലാശാലയില്‍ നിന്ന് ബിഎഡും നേടിയിട്ടുണ്ട്. യുപിഎസ്‌സി സിഎപിഎഫ് പരീക്ഷയില്‍ 81-ാം റാങ്കാണ് നേടിയതെന്ന് റിപ്പോർട്ടില്‍ പറയുന്നു. ബീഹാറിലെ നക്സല്‍ ബാധിത പ്രദേശത്തും പൂനം ഗുപ്ത ജോലി ചെയ്തിട്ടുണ്ട്.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു