ക്രിസ്ത്യൻ വിവാഹ വേദികളില് പൊതുവേ കണ്ടുവരുന്ന ഒരു വസ്ത്ര ധാരണമാണ് പാശ്ചാത്യ രീതിയിലുള്ളത്.ഈ മോഡേൺ വസ്ത്രധാരണത്തിന് തടയിടാൻ ഒരുങ്ങുകയാണ് ഓർത്തോഡോക്സ് സഭ.പാശ്ചാത്യ രീതിയിൽ വസ്ത്രധാരണം നടത്തിയെത്തുന്നവരുടെ വിവാഹ കർമ്മം നടത്തി കൊടുക്കെണ്ടെന്ന് തീരുമാനത്തിലേക്ക് സഭയെത്തി.കടുത്ത ‘മോഡേൺ’ ആരാധകർ ഒഴികെ മറ്റെല്ലാവരും ഈ തീരുമാനം സ്വാഗതം ചെയ്യുമെന്നുള്ളതാണ് വിവരം.ഇനി വിവാഹ കർമ്മം നടത്തിക്കൊടുക്കണമെങ്കിൽ വധു നിർബന്ധമായും സാരിയും ബ്ലൗസും ധരിക്കണമെന്നാണ് നിർദേശം.
വിവാഹം അതേത് മതസ്ഥരുടേതാണെങ്കിലും അല്പം ആഡംബരം തന്നെയാണ്. തങ്ങളുടെ നിലയ്ക്കും വിലയ്ക്കുമൊത്ത് ചില വിവാഹ വേദികൾ ‘പൊങ്ങച്ച’ ചടങ്ങായി മാറാറുണ്ട്.ഇതിൽ എടുത്ത് പറയേണ്ടത് വധുവിന്റെ വസ്ത്രധാരണം തന്നെയാണ്.മലയാളി മങ്കയ്ക്ക് ചേരാത്ത തനി പാശ്ചാത്യ വസ്ത്രധാരണമാണ് ക്രിസ്ത്യൻ വിവാഹ വേദികളിൽ പൊതുവേ ഇന്ന് കൊണ്ടുവരാറുള്ളത്.
പണ്ടൊക്കെ വസ്ത്രത്തിന് അല്പം ഇറക്കം കൂടിയാൽ ‘നീ എന്താടി പാവാട കൊണ്ട് സ്കൂൾ മുറ്റം അടിച്ചു വരാൻ പോവുകയാണോ’ എന്ന് അക്കാലത്തെ മുത്തശ്ശിമാർ ചോദിക്കുമായിരുന്നു.
ഇന്നോ… തറയിലൂടെ വിവാഹം പെണ്ണിൻ്റെ വസ്ത്രം നിലത്ത് ഇഴയുമെന്ന് മാത്രമല്ല, ആ വസ്ത്രത്തിന്റെ തുമ്പ് പൊക്കിപ്പിടിക്കാൻ ഒരു തോഴിയെ കൂടി വേണ്ടിവരുന്നു.
ഈ ആഡംബര കല്യാണങ്ങൾക്കിടയിലും ചില ധനികരായ മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ വിവാഹ ചിലവുകൾ വളരെക്കുറച്ച് പാവപ്പെട്ട കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുകയോ ചിലർക്ക് വീട് വെച്ചു കൊടുക്കുക ചെയ്യുന്നുണ്ടെന്നുള്ളത് ശ്ളാ കനിയമാണ്.
ഓർത്തോഡോക്സ് സഭ എടുത്തിരിക്കുന്ന തീരുമാനം ഏറ്റവും അനുയോജ്യവും മാതൃകാപരവുമാണെന്ന് പറയാതെ വയ്യ.
പാശ്ചാത്യ രീതിയിൽ ഉള്ള വസ്ത്രധാരണങ്ങൾ വിവാഹ സമയത്ത് പാടില്ല എന്ന് പരുമല സെമിനാരി മാനേജർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. അർധനഗ്നരായെത്തുന്ന പാശ്ചാത്യരീതിയിൽ ഉള്ള ഗൗണും മറ്റും വ്യാപകമായതാണ് പുതിയ നിർദേശങ്ങൾക്കു കാരണം. മണവാട്ടിക്കൂ മാത്രമല്ല കൂടെ എത്തുന്ന തോഴിക്കും ഈ നിബന്ധനകൾ ബാധകം. ഈവന്റ് മാനേജ്മൻ്റ് നിർദേശിക്കുന്ന ആളുകൾ ആണ് തോഴിമാരായ് എത്തുന്നത് എന്ന ആക്ഷേപം നേരത്തെ തന്നെ ഉണ്ടായിരുന്നു.
പള്ളിക്കുള്ളിലെ ചടങ്ങുകൾക്കു രണ്ടു വീഡിയോയും, രണ്ടു ഫോട്ടോഗ്രാഫർ എന്നിവരിൽ കൂടതൽ ഉണ്ടാകാൻ പാടില്ല. ചടങ്ങ് ചിത്രീകരിക്കാൻ ക്രെയിൻ പോലെ ഉള്ള സാധനങ്ങൾ പള്ളിക്കുള്ളിൽ ഉപയോഗിക്കാൻ പാടില്ല. പള്ളിക്കുള്ളിലെ ചടങ്ങുകൾ മൊബൈൽ ഫോണിൽ പകർത്താൻ അനുവദിക്കില്ല.
ആരാധനാസമയത്ത് ഓടിനടന്നുള്ള വീഡിയോ ചിത്രീകരണം പാടില്ല. തലയിൽ നെറ്റ് ക്രൗൺ എന്നിവ പാടില്ല. കുരിശു മാലയിൽ തൂങ്ങപ്പെട്ട രൂപം പാടില്ല, പള്ളിക്കുള്ളിൽ മണവാട്ടിയും മണവാളനും ചെരുപ്പു ധരിക്കാൻ പാടില്ല. ശിരോവസ്ത്രം എല്ലാ സ്ത്രീകൾക്കും നിർബന്ധം. സ്ത്രീകളും പുരുഷന്മാരും അവരവർ നിഷ്കർഷിച്ചിരി ക്കുന്ന സ്ഥലത്ത് നിൽക്കണം തുടങ്ങിയവ നിബന്ധനകളിൽ
പ്പെടുന്നു.




