അവള്‍ വളരെ സങ്കടപ്പെട്ടിരിക്കുന്നത് കണ്ട് അധ്യാപകന്‍ കാരണമന്വേഷിച്ചു. പക്ഷേ, തിരിച്ചൊരു ചോദ്യമാണ് അവളില്‍നിന്നും ഉണ്ടായത്.
അവള്‍ പറഞ്ഞു: സങ്കടങ്ങള്‍ തീരാനുള്ളൊരു വഴി പറഞ്ഞു തരുമോ? അദ്ധ്യാപകന്‍ പറഞ്ഞു: നീയൊരു പൂവാണെന്ന് കരുതുക, നാളെകളില്‍ അത് വാടിവീഴാനുളളതാണെന്നും മനസ്സിലാക്കുക, വാടി വീഴുന്നതുവരെ സുഗന്ധം പരത്തി, കാണുന്നവന്റെ കണ്ണിനും മനസ്സിനും കുളിര്‍മനല്‍കി പുഷ്പിച്ചു നില്‍ക്കും എന്ന് തീരുമാനിക്കുക..
എല്ലാ സങ്കടങ്ങളും മായും.. മരിക്കും എന്നോര്‍ത്ത് ജീവിക്കാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല. കിതക്കും എന്ന് കരുതി ഓടാതിരിക്കുന്നത് എന്തിനാണ്? നഷ്ടപ്പെടുമെന്നോര്‍ത്ത് പ്രണയിക്കാതിരിക്കുന്നതിലും കാര്യമുണ്ടെന്ന് തോന്നുന്നില്ല..
എന്തിനും അതിന്റേതായ തുടക്കവും ഒടുക്കവുമുണ്ട്. അവയുടെ സ്വാഭാവിക ഗതിയെ അംഗീകരിച്ച് മുന്നോട്ട് പോവുക എന്നതാണ് പ്രധാനം. വിഷാദാത്മകമായത് ജീവിതത്തില്‍ സംഭവിക്കരുതെന്ന് ചിന്തിക്കുന്നതിലും അടിസ്ഥാനമില്ല.
സംഭവിക്കാനുളളത് സംഭവിച്ചുകൊണ്ടേയിരിക്കും. അതിനെ അതിജീവിക്കാനോ, നേരിടാനോ ഉളള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്നത് മാത്രമാണ് പോംവഴി.
എത്ര നാള്‍ ആയുസ്സ് നീട്ടിക്കിട്ടിയെന്നതിലല്ല.. ആയുസ്സുള്ളെത്രനാള്‍ മഹനീയമായി ജീവിക്കാന്‍ കഴിഞ്ഞു എന്നതിലാണ് കാര്യം.
നമുക്ക് വീഴുന്നത് വരെ ഓടാം.. സങ്കടങ്ങളെ വകഞ്ഞുമാറ്റി.. സന്തോഷത്തെ വാരിപ്പിടിച്ച് …
– ശുഭദിനം.