നെടുംകണ്ടം :ഇടുക്കി ജില്ലയിലെ കട്ടപ്പന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പി എഫ് സി ക്ക് പുതിയ ജില്ലാ നേതൃത്വം.30-01-2024 നെടുംകണ്ടം ഐപിസി ചർച്ചിൽ കൂടിയ യോഗത്തിൽ വിവിധ യൂണിറ്റുകളിലെ പ്രതിനിധികൾപങ്കെടുത്തു.
സമ്മേളനത്തിൽ പി എഫ് സി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ തോംസൺ പി ജോഷ്വ, ജനറൽ സെക്രട്ടറി പാസ്റ്റർ സുരേഷ് പനക്കമുറി പാസ്റ്റർ എം എം ബാബു, പാസ്റ്റർ ഇ കെ ജോയി മറ്റു സ്റ്റേറ്റ് എക്സ്ക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.
ജില്ലാ കമ്മിറ്റിയിലേക്ക് പാസ്റ്റർ എൻ വർഗീസ് പ്രസിഡന്റ്, പാസ്റ്റർ കെ ടി സാബു സെക്രട്ടറി, പാസ്റ്റർ രാജൻ കെ കെ ട്രഷർ എന്നിവരെയും പാസ്റ്റർ തോമസ്, പാസ്റ്റർ വി ഡി ജോൺ , പാസ്റ്റർ സുബ്രഹ്മണ്യൻ, പാസ്റ്റർ ജെയിംസ് എന്നിവരെകമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
തിരഞ്ഞെടുക്കപ്പെട്ടവർക്ക് പാസ്റ്റർ തോംസൺ പി ജോഷുവാ സത്യവാചകം ചൊല്ലിക്കൊടുത്തു.




