മനു ഫിലിപ്പ് ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡ് ഏറ്റുവാങ്ങി

ക്രൈസ്തവ സാഹിത്യ അക്കാദമി പ്രഖ്യാപിച്ചിരുന്ന മഹാകവി കെ.വി സൈമൺ സാഹിത്യ അവാർഡ് മുൻ കേരള അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസിൽ നിന്നും പാസ്റ്റർ മനു ഫിലിപ്പും ഭാര്യ ജോയമ്മയും ചേർന്ന് ഏറ്റുവാങ്ങി.

6 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച പാസ്റ്റർ മനു ഫിലിപ്പ് രണ്ട് പുസ്തകങ്ങളുടെ പണിപ്പുരയിലാണ്. ഈടുറ്റ പഠനാർഹമായ പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം. ‘സമുദ്രത്തിൽ തുറക്കപ്പെട്ട വിശാല വീഥികൾ , Mysterious Ocean Walkers എന്ന പേരിൽ ഇംഗ്ലീഷിലും പുറത്തിറക്കിയിട്ടുണ്ട്. നിഴലും പൊരുളും, SOLD OUT തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ പ്രധാനകൃതികൾ.

SOLD OUT When you sacrifice your life. എന്ന പുസ്തകത്തിന് അമേരിക്കൻ ബേസ്ഡ് ആയിട്ടുള്ള പ്രസാധകർ മൂന്നു അവാർഡുകൾ നൽകിട്ടുണ്ട്.

പാസ്റ്റർ മനു ഫിലിപ്പ്

പത്തനംതിട്ട ബ്രദറൺ സുവിശേഷാലയത്തിൽ നടന്ന സമ്മേളനത്തിൽ അക്കാദമി പ്രസിഡൻ്റ് ടോണി ചൊവ്വൂക്കാരൻ അദ്ധ്യക്ഷതവഹിച്ചു. പാസ്റ്റർ മനുവിനെ കൂടാതെ അദ്ധ്യാപകനും എഴുത്തുകാരനുമായ കെ.എ ഫിലിപ്പിനും ഗാനരചയിതാവായ സാംകുട്ടി മത്തായിക്കും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

രക്ഷാധികാരി ജെ.സി ദേവ്, ജോർജ് കോശി മൈലപ്ര എന്നിവർ എന്നിവർ പ്രസംഗിച്ചു. ബൈബിളിലിലെ ചെറിയ കാര്യങ്ങളെ ചൊല്ലി സംവാദങ്ങളും തർക്കങ്ങളും പരസ്യസ്ഥലങ്ങളിൽപോലും നടത്തിയിരുന്ന പെന്തക്കോസ്തു ബ്രദറൺ സമൂഹങ്ങൾ സാഹിത്യ രംഗത്തും ക്രിസ്തുവിനെ സമൂഹത്തിന് മുമ്പിൽ ഒരുമിച്ച് നിന്ന് പ്രഘോഷിക്കുന്നതിലും ഇപ്പോൾ കാണിക്കുന്ന ശുഷ്കാന്തി ശ്ലാഘനീയമാന്നെന്ന് ക്രൈസ്തവചിന്ത ചീഫ് എഡിറ്റർ കെ.എൻ റസ്സൽ അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് പാസ്റ്റർ ബാബു ജോർജ്, ട്രഷറാർ ലിജോ അങ്കമാലി എന്നിവരും ആശംസ അറിയിച്ചു.

ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് സമ്മേളനത്തിന് നേതൃത്വം നൽകി. ചിക്കാഗോയിലാണ് പാസ്റ്റർ സാംകുട്ടി മത്തായിയുടെ അവാർഡ് ദാനം നടന്നത്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും