–സാബു തൊട്ടിപ്പറമ്പിൽ
(ജനറൽ കറസ്പോണ്ടൻ്റ്)
പണപ്പിരിവില്ല. സൗജന്യമായി കേക്കും ലഘുലേഖകളുമായി വീടുകളിൽ എത്തി വീട്ടുകാർക്ക് കൈമാറുന്നു. സന്തോഷപൂർവ്വം അവരത് സ്വീകരിക്കുന്നു. വീട്ട് കാർക്ക് ക്രിസ്മസ് കേക്ക് കൊടുത്തു കൊണ്ടുള്ള വ്യത്യസ്തമായ കരോൾ അരങ്ങേറിയത് കുന്നന്താനത്താണ്.
അതിന് നേതൃത്വം നൽകിയതാകട്ടെ കുന്നന്താനം രെഹബോത്ത് ശാരോൻ സഭയും അവിടുത്തെ പാസ്റ്റർ ചെറിയാൻ ആൻ്റണിയും. അരക്കിലോ വീതമുള്ള കേക്കും ലഘു ലേഖകളും സൗജന്യമായി നൽകിയ ശേഷം പ്രാർത്ഥിച്ചു പിരിയുന്നു. 50 കിലോ കേക്ക് വേണ്ടി വന്നു 100 വീടുകൾക്ക് നൽകാൻ .

പണം പിടുങ്ങുന്നതിനുള്ള വ്യാജ ആഘോഷമായിരുന്നു പണ്ട് ക്രിസ്മസ് കരോൾ . ലോക രക്ഷകനായ ഈശോയുടെ തിരുപ്പിറവി ജനങ്ങളെ അറിയിക്കുക എന്നതാണ് ഈ കരോളുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ചാട്ടവും നൃത്തച്ചുവടുകളുമായി വീട് വീടാന്തരം കറങ്ങുന്നവരിൽ പലരും മദ്യപിച്ചിട്ടുണ്ടാകും. ദൈവത്തിൻ്റെ പേരിൽ പണം പിടുങ്ങുന്ന പരിപാടി ഇന്ന് വളരെ കുറഞ്ഞിരിക്കുന്നു.
വർണ്ണാഭമായ അലങ്കാര ബൾബുകളും നക്ഷത്രങ്ങളും തെളിയിച്ച് ഡിസംബറിലെ കുളിരിൽ ആഘോഷമാകുകയാണ് ക്രിസ്മസ്.ഇതിൽ, രാവിനെ ഏറെ വർണ്ണാഭമാക്കുന്നതാണ് കരോൾ സംഘങ്ങൾ.
ക്രിസ്തുവിൻെറ പിറവിയും സന്ദേശവും മറ്റുള്ളവരിൽ എത്തിക്കുകയെന്നതാണ് ലക്ഷ്യമെങ്കിലും ഇന്നത് ഏതെങ്കിലും സംഘടനയുടെ ധനശേഖരണം മാത്രമായി തീർന്നിരിക്കുന്നു.
പൊതുവേ കരോൾ സംഘങ്ങൾ ക്രിസ്തീയ ഭക്തിഗാനങ്ങൾ ഒന്നോ രണ്ടോ പാടി വീട്ടുകാരിൽ നിന്നും ‘പിരിവ് ‘എടുത്തു മടങ്ങുകയാണ് പതിവ്.ക്രിസ്തുവിൻ്റെ പിറവിയെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ചെല്ലുന്നവർക്കും വീട്ടുകാർക്കും മനസ്സിലാകണമെന്നില്ല. ആടിയും പാടിയും പണം വാങ്ങി മടങ്ങും.
എന്നാൽ ഈ ക്രിസ്മസ് കാലത്ത് വേറിട്ട രീതിയിൽ ‘ക്രിസ്തു സന്ദേശം’ വീടുകളിൽ എത്തിക്കുകയായിരുന്നു കുന്നന്താനം ശാരോൻ രഹബോത്ത് ചർച്ച്. ഇത്തവണ കുന്നന്താനം ശാരോൺ ചർച്ചിന്റെ നേതൃത്വത്തിൽ നൂറോളം വീടുകൾ സന്ദർശിച്ചു. ഇവിടെ പ്രത്യേകത എന്ന് പറയുന്നത്, പണം ഒന്നും ഇങ്ങോട്ട് വാങ്ങിയിരുന്നില്ലെന്ന് മാത്രമല്ല,ഒരു കുടുംബത്തിന് അരക്കിലോ കേക്കും ട്രാക്റ്റും കൈമാറുകയായിരുന്നു.
ദൈവസ്നേഹവും ക്രിസ്തു സന്ദേശവും മറ്റുള്ളവരിൽ എത്തിക്കുകയെന്ന യാഥാർത്ഥ്യം മനസിലാക്കി മാതൃകാപരമായി തന്നെ ചെയ്യാൻ കുന്നന്താനം ശാരോൺ ചർച്ചിന് കഴിഞ്ഞെന്നുള്ളത് അഭിനന്ദനാർഹമാണ്.



