‘വരവിചാരം’ ലോഗോ പ്രകാശനം ചെയ്തു

‘നെടുമ്പ്രം/തിരുവല്ല: തത്സമയകാർട്ടൂൺ രചനയിലൂടെ സുവിശേഷമറിയിക്കുന്ന ‘വരവിചാരം’ ലോഗോയുടെ പ്രകാശനം നടന്നു.

നെടുമ്പ്രം ഗോസ്പൽ സെൻ്ററിൽ വച്ച്‌ പാസ്റ്റർ കെ.സി.ജോൺ, പാസ്റ്റർ പി.ജി.മാത്യൂസിനു നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ക്രൈസ്തവചിന്ത -വി. എം. മാത്യു പുരസ്കാരദാനച്ചടങ്ങിനിടയിലാണ് ‘വരവിചാരം’ ലോഗോ പൊതുജനസമക്ഷം അവതരിപ്പിച്ചത്.

കാർട്ടൂൺ ചിത്രീകരണത്തോടൊപ്പം സുവിശേഷം പ്രസംഗിക്കുന്ന ഈ ആവിഷ്കാരം, കാസർഗോഡ്മുതൽ തിരുവനന്തപുരംവരെ നടത്താനാഗ്രഹിക്കുന്നുവെന്ന് ‘വരവിചാര’ത്തിൻ്റെ അവതാരകനായ ജയ്മോഹൻ അതിരുങ്കൽ അറിയിച്ചു.