അങ്കമാലി ടൗൺ ഐ.പി.സി ചർച്ചിൽ ഞായറാഴ്ച തോറും പ്രഭാതാരാധന; രാവിലെ 7 മുതൽ 9 വരെ

ഐ.പി.സി ആലുവ സെൻ്ററിൻ്റെ കീഴിലുള്ള അങ്കമാലി ടൗൺ സഭയിൽ ഞായറാഴ്ചകളിൽ രാവിലെ 7 മണിക്ക് ആരാധനാ സൗകര്യം. 9 വരെയാണ് ആരാധന.

പ്രീമിയർ പ്രിൻ്റേഴ്സ് ബിൾഡിംഗിൻ്റെ ഒന്നാം നിലയിലാണ് ആരാധന നടക്കുന്നത്. 9 മുതൽ 9.30 വരെ സൺഡേസ്കൂളും നടന്നു വരുന്നു. പുതുതായി പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് താൽക്കാലികമായി വാഹനസൗകര്യം ക്രമീകരിക്കുന്നതാണ്.

ആരാധനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സഭാശുശ്രൂഷകനായ പാസ്റ്റർ സുനിൽ മാത്യുവുമായി ബന്ധപ്പെടുക.

ഫോൺ നമ്പർ : +91 99471 53160