വാർത്ത: ഷാജി ആലുവിള
മാവേലിക്കര: അസംബ്ലീസ് ഓഫ് ഗോഡ് മാവേലിക്കര സെക്ഷൻ കൺവൻഷൻ ചെറുകോൽ യൂണിയൻ ബാങ്കിന് സമീപമുള്ള ഗ്രൗണ്ടിൽ നാളെ ആരംഭിക്കും. 4 ബുധനാഴ്ച വൈകിട്ട് ആരംഭിക്കുന്ന സമ്മേളനം 8 ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സെക്ഷൻ സംയുക്ത ആരാധനയോടെ സമാപിക്കും.

മധ്യമേഖല ഡയറക്ടർ പാസ്റ്റർ ജെ സജി കൺവെൻഷൻ ഉത്ഘാടനം ചെയ്യും.
പാസ്റ്റർ പി. കെ. ജോസ് (AGMDC ട്രഷാർ), പാസ്റ്റർ പ്രഭ. റ്റി. തങ്കച്ചൻ, പാസ്റ്റർ ഏബ്രഹാം തോമസ് (എബി ഐയിരൂർ), പാസ്റ്റർ പി. സി. ചെറിയാൻ റാന്നി, പാസ്റ്റർ ഷെമീർ കൊല്ലം എന്നിവർ വിവിധ ദിവസങ്ങളിലായി പ്രഭാഷണം നടത്തും.
വെള്ളിയാഴ്‌ച്ചയുള്ള ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ ഡി. കുമാരദാസ് വചനം ശുശ്രൂഷ നിർവ്വഹിക്കും. ശനിയാഴ്ച രാവിലെ 10 മുതൽ 1 മണിവരെ പുത്രികാസംഘടനകളുടെ സംയുക്ത സമ്മേളനം നടക്കും. പാസ്റ്റർ കെ. നന്നു ശുശ്രൂഷിക്കും.
എല്ലാദിവസവും വൈകിട്ട് 6 മണിമുതൽ 9 വരെ നടക്കുന്ന സമ്മേളനത്തിൽ എ ജി മാവേലിക്കര സെക്ഷൻ ക്വയറാണ് ഗാനങ്ങൾ ആലപിക്കുന്നത്. സെക്ഷൻ കമ്മറ്റിക്കൊപ്പം പബ്ലിസിറ്റി കൺവീനിയെഴ്‌സായി പാസ്റ്റർ കുഞ്ഞുമോൻ ലൂക്കോസ്, അനീഷ് തോമസ് കല്ലുമല എന്നിവർ പ്രവർത്തിക്കുന്നു.



