യുക്കോമയ്-അസംബ്ലീസ്ഓഫ് ഗോഡ് മദ്ധ്യമേഖലയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ പദയാത്ര നടത്തി.

റിപ്പോർട്ട്:ജിനു വർഗീസ് പത്തനാപുരം

കൊല്ലം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ചരിത്രത്തിൽ ആദ്യമായി പ്രാർത്ഥനാ പദയാത്ര സംഘടിപ്പിച്ചു.
മദ്ധ്യമേഖല ഡയറക്ടർ പാസ്റ്റർ ജെ. സജിയുടെ നേതൃത്വത്തിലാണ് പ്രാർത്ഥനാ പദയാത്ര നടന്നത്.


2024 നവംബർ 18 തിങ്കൾ രാവിലെ 7 മണിക്ക് കോട്ടയത്ത് ആലപ്പുഴ നോർത്ത് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ മനോജ് വി.കെ.യുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് പ്രാർത്ഥിച്ചാരംഭിച്ച പദയാത്ര കോട്ടയം ആലപ്പുഴ പത്തനംതിട്ട ജില്ലകളിലൂടെ സഞ്ചരിച്ച് നവംബർ 23 ശനി വൈകിട്ട് 7 മണിക്ക് കൊല്ലത്ത് സമാപിച്ചു.

പ്രാർത്ഥന എന്നതിൻ്റെ മൂലപദമായ ‘യുക്കോമയ്’ എന്ന തലക്കെട്ടാണ് ഈ പദയാത്രയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്.
യൂക്കോമയ് എന്ന ഗ്രീക്ക് പദത്തിൻ്റെ മറ്റർത്ഥങ്ങൾ-ഏറ്റുപറയുക,പ്രഖ്യാപിക്കുക എന്നൊക്കെയാണ്.

പകൽ മുഴുവൻ പരസ്യ യോഗങ്ങളും, സഭകളിൽ ഉണർവ്വ് യോഗങ്ങളും നടത്തിയനന്തരം വൈകുന്നേരത്ത് മിനി കൺവെൻഷനുകളും ഈ യാത്രയിൽ സംഘടിപ്പിച്ചു.

ചങ്ങനാശ്ശേരി,ആലക്കോട്,കുരമ്പാല,ഇടയ്ക്കാട്,കുണ്ടറ തുടങ്ങിയ ഇടങ്ങളിൽ നടന്ന മിനി കൺവെൻഷനുകളിൽ പാസ്റ്റർമാരായ അജി കെ. ജോൺ(കൊല്ലം പ്രസ്ബിറ്റർ), ടി.വി പൗലോസ് (മുൻ സെക്രട്ടറി-മലയാളം ഡിസ്ട്രിക്ട് കൗൺസിൽ), പി.കെ ജോസ് (ട്രഷറർ-മലയാളം ഡിസ്ട്രിക്ട് കൗൺസിൽ), പ്രഭ ടി. തങ്കച്ചൻ (മാവേലിക്കര പ്രസ്ബിറ്റർ), സാബു ജോൺ (ഉത്തരേന്ത്യൻ മിഷനറി) തുടങ്ങിയവർ ദൈവവചനം സംസാരിച്ചു.

തിരുവല്ല-മാടമുക്ക് സഭയിൽ നടന്ന പകൽ യോഗത്തിൽ പാസ്റ്റർ മനോജ് വി.കെ.യും, കൊട്ടാരക്കര-കരിങ്ങോട് സഭയിൽ നടന്ന യോഗത്തിൽ പാസ്റ്റർ പ്രിൻസ് മാത്യുവും ശുശ്രൂഷിച്ചു.

പരസ്യയോഗങ്ങളിൽ പാസ്റ്റർ അനീഷ് കെ. ഉമ്മൻ (ദൂതൻ ചീഫ് എഡിറ്റർ), പാസ്റ്റർ ഷാജി സാമുവൽ (കട്ടപ്പന), സാബു ചാരുംമൂട്, പാസ്റ്റർ മാത്യു ലാസർ (ചുരുളിക്കോട്), പാസ്റ്റർ പ്രഭ ടി. തങ്കച്ചൻ (മാവേലിക്കര), പാസ്റ്റർ തോമസ് മാത്യു (കടയ്ക്കൽ), പാസ്റ്റർ ജോബി ജോൺ (ഇളമ്പൽ), പാസ്റ്റർ എബ്രഹാം വി.തോമസ് (കൊടുമൺ), പാസ്റ്റർ സാബു ജോൺ (കോട്ടയം), പാസ്റ്റർ റെജി ശൂരനാട്, സിബി ഫിലിപ്പ് (റാന്നി) തുടങ്ങിയ നിരവധിപേർ പ്രസംഗിച്ചു.

ഇടയ്ക്കാട് സഭയിൽ നടന്ന മിനി കൺവെൻഷനിൽ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മുൻ സെക്രട്ടറി പാസ്റ്റർ ടി. മത്തായിക്കുട്ടി ആധ്യക്ഷ്യം വഹിച്ചു.
മദ്ധ്യമേഖല മുൻ ഡയറക്ടറും അസംബ്ലീസ് ഓഫ് ഗോഡിലെ സീനിയർ ശുശ്രൂഷകന്മാരിൽ ഒരാളുമായ പാസ്റ്റർ ഒ. സാമുവൽ, അടൂർ സെക്ഷൻ മുൻ പ്രസ്ബിറ്റർ പാസ്റ്റർ ഷാബു ജോൺ, പാസ്റ്റർ ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ ആശംസകൾ അറിയിച്ചു.

മദ്ധ്യമേഖലയിലെ സെക്ഷൻ പ്രസ്ബിറ്ററന്മാരായ പാസ്റ്റർ മനോജ് ജോർജ് (കുറവിലങ്ങാട്),പാസ്റ്റർ ഷാജി ജോർജ് (കോട്ടയം),പാസ്റ്റർ ബിജു എൻ. തോമസ് (കാഞ്ഞിരപ്പള്ളി),പാസ്റ്റർ വി.ജെ എബ്രഹാം (കറുകച്ചാൽ),പാസ്റ്റർ ബിജി ഫിലിപ്പ് (ചങ്ങനാശ്ശേരി),പാസ്റ്റർ പി.ഡി ജോൺസൺ (കോഴഞ്ചേരി),പാസ്റ്റർ സി.വി എബ്രഹാം (റാന്നി വെസ്റ്റ്),പാസ്റ്റർ ടി.വി തങ്കച്ചൻ (പന്തളം),പാസ്റ്റർ മനോജ് വികെ (ആലപ്പുഴ നോർത്ത്),പാസ്റ്റർ ബെഞ്ചമിൻ ബാബു (ആലപ്പുഴ സൗത്ത്),പാസ്റ്റർ ടി.വി പൗലോസ് (കായംകുളം),പാസ്റ്റർ പ്രഭ ടി. തങ്കച്ചൻ (മാവേലിക്കര),പാസ്റ്റർ ഷൈജു തങ്കച്ചൻ (ചെങ്ങന്നൂർ),പാസ്റ്റർ തോമസ് മാത്യു (കുളത്തൂപ്പുഴ),പാസ്റ്റർ പ്രിൻസ് മാത്യു (പുനലൂർ വെസ്റ്റ്),പാസ്റ്റർ സാം പി. ഡാനിയൽ (പുനലൂർ ഈസ്റ്റ്),പാസ്റ്റർ വി.വൈ ജോസുകുട്ടി (പത്തനാപുരം),പാസ്റ്റർ ഷോജി കോശി (കുണ്ടറ),പാസ്റ്റർ അജി കെ. ജോൺ (കൊല്ലം),പാസ്റ്റർ കെന്നടി പോൾ (കരുനാഗപ്പള്ളി) തുടങ്ങിയവരും സെക്ഷനുകളിലെ ദൈവദാസന്മാരും ഈ യാത്രയിൽ സജീവമായി പങ്കെടുത്തു.

വിദേശത്തായതിനാൽ പാസ്റ്റർ കെ.എസ് സാമുവലിന് (തിരുവല്ല) ഈ യാത്രയിൽ പങ്കെടുക്കാനായില്ലെങ്കിലും സെക്ഷന്റെ പരിപൂർണ്ണ പിന്തുണ അദ്ദേഹം നൽകിയിരുന്നു.
അതുപോലെ വിദേശയാത്രയിലായിരിക്കുന്ന പാസ്റ്റർ ബിനു വി.എസ്സും (കൊട്ടാരക്കര) അദ്ദേഹത്തിൻ്റെയും സെക്ഷന്റെയും പ്രാർത്ഥന പിന്തുണ ഈ പദയാത്രയ്ക്ക് നൽകിയിരുന്നു.

എറണാകുളം ഈസ്റ്റ് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജോൺ മാത്യുവും പ്രാർത്ഥനാ പദയാത്രയിൽ പങ്കാളിയായിരുന്നു.

കൊല്ലം ബീച്ചിൽ നടന്ന സമാപന സമ്മേളനം മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ. ഐസക്ക് വി. മാത്യു ഉദ്ഘാടനം ചെയ്തു.
സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി ഡോ. കെ.ജെ മാത്യു മുഖ്യപ്രഭാഷണം നടത്തി.

പാസ്റ്റർ ഷാജി സാമുവലിൻ്റെയും, സാബു ചാരുംമൂടിന്റെയും നേതൃത്വത്തിൽ യുക്കോമയ് ഗായകസംഘം യാത്രയിലുടനീളം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
കോട്ടയം-ഒളശ്ശ റവലേഷൻ ഏ.ജി ചർച്ച് ഗായകസംഘത്തെകൂടാതെ
ബ്രദർ സാം പൂവച്ചൽ, പാസ്റ്റർ ജോബി ജോൺ (ഇളമ്പൽ) സിസ്റ്റർ മായ മാർഷൽ (കൊല്ലം), സിസ്റ്റർ ഹെഫ്‌സിബ രഞ്ജിത്ത് (കോട്ടയം) തുടങ്ങിയ അനുഗ്രഹീത ഗായകരും ഈ ശുശ്രൂഷയിൽ സഹകരിച്ചിരുന്നു.

പ്രാർത്ഥന പദയാത്ര ക്യാപ്റ്റൻ പാസ്റ്റർ ജെ. സജിക്ക് കൊല്ലം സെക്ഷൻ ഷോൾ അണിയിച്ചു ആദരിച്ചു.

പദയാത്രയിൽ പങ്കെടുത്ത പ്രസ്ബിറ്ററന്മാർക്കും 60-ൽ പരം പദയാത്രികർക്കും ആദരസൂചകമായി ഷാൾ അണിയിച്ചു.

കരുനാഗപ്പള്ളി സെക്ഷൻ പ്രസ്ബിറ്റർ കെന്നടി പോൾ സ്വാഗതവും പദയാത്ര കോർഡിനേറ്റർ ബ്രദർ ജിനു വർഗീസ് നന്ദിയും പറഞ്ഞു.

മദ്ധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ സജിയുടെ നേതൃത്വത്തിൽ പാസ്റ്റർ ഷാജി ജോർജ് (കോട്ടയം),പാസ്റ്റർ ഷൈജു തങ്കച്ചൻ (ചെങ്ങന്നൂർ),പാസ്റ്റർ അജി കെ. ജോൺ (കൊല്ലം),ബ്രദർ ജിനു വർഗീസ് (പത്തനാപുരം) എന്നിവർ ഈ പദയാത്രയുടെ കോർഡിനേറ്റർമാരായി പ്രവർത്തിച്ചു.

പ്രാർത്ഥനാ പദയാത്രയുടെ വിവിധ ക്രമീകരണങ്ങൾക്ക് വേണ്ടുന്ന സഹായങ്ങൾ നൽകി പാസ്റ്റർ രാജീവ് ജോൺ പൂഴനാടും ഈ യാത്രയെ അനുഗമിച്ചിരുന്നു. യാത്രക്ക് ആവശ്യമായ സാമ്പത്തിക കാര്യങ്ങളിൽ സഹകരിച്ച അനേകർ ഉണ്ടായിരുന്നു, അവരിൽ ഇടക്കാട് സഭാംഗമായ ബ്രദർ ജെയിംസ്, ഷാർജ സഭാംഗമായ ബ്രദർ ടോബിൻ അലോഷ്യസ് എന്നിവരോടുള്ള നന്ദി നിസ്സീമമാണ്.

ഇടയ്ക്കാട് ഏ.ജി സഭാംഗമായ ബ്രദർ സാബു യോഹന്നാൻ (ഡാളസ്), പാസ്റ്റർ ജോൺ തോമസ് (കാനഡ), പാസ്റ്റർ വിജി ചാക്കോ (അറ്റ്ലാൻ്റ) എന്നിവർ മദ്ധ്യമേഖലയുടെ ജനറൽ കോർഡിനേറ്റർമാരായി പ്രവർത്തിച്ചുവരുന്നു.