പ്രവീണിന് ഇത് രണ്ടാം ജന്മം. അതിന് കാരണക്കാരി അമ്മ ഓമന. പിന്നെ ദൈവവും. പ്രവീണിൻ്റെ കിഡ്നിയുടെ പ്രവർത്തനം നിലച്ചപ്പോൾ അമ്മ മൂന്നാമത്തെ മകനായ പ്രവീണിനെ മാറോടണച്ചു. ഉയർന്ന രക്ത സമ്മർദ്ദവും മറ്റ് ചില രോഗങ്ങളും കാരണമാണ് പ്രവീണിൻ്റെ വൃക്ക തകർന്നത്.
ഡയാലിസിസ് തുടരുന്നതിനിടയിൽ അമ്മയുടെ ഒരു കിഡ്നി 24 കാരനായ മകന് പകുത്ത് നൽകി. പൊന്നുമോൻ എങ്ങനെയും ജീവിക്കണം അതായിരുന്നു ആ അമ്മയുടെ ആഗ്രഹം. 2022 മാർച്ച് 7 ന് ബിലീവേഴ്സ് ഹോസ്പിറ്റലിൽ വച്ചായിരുന്നു ഓപ്പറേഷൻ. മൂന്ന് വർഷം മുമ്പ് . ഇപ്പോൾ വയസ് 27.

ചങ്ങനാശേരി – തൃക്കൊടിത്താനം പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും പ്രവീണിനായി പിരിവിനിറങ്ങി. അത് ഫലം കണ്ടു. അവർ ഉൾപ്പെട്ടു നിൽക്കുന്ന പെന്തക്കോസ്തു സഭയുടെ പാസ്റ്ററുടെ ശ്രമഫലമായി ലഭിച്ചതുകയും കുടി ചേർന്നപ്പോൾ ഓപ്പറേഷനുള്ള തുകയായി.
അമ്മ ഓമനയ്ക്കു കിഡ്നി എടുത്തതിന് ശേഷമുള്ള ചികിത്സയ്ക്ക് പോകാൻ പണമില്ല. പ്രവീണിന് ശരീരത്തിൽ മുന്ന് വലിയ മുഴകൾ പ്രത്യക്ഷപ്പെട്ടിട്ട് നാളുകളായി.

അതും ഓപ്പറേഷൻ ചെയ്യണം. ആകെയുള്ള ആസ്തി 5 സെൻ്റ് സ്ഥലവും തകരപ്പാട്ട മേൽക്കൂരയാക്കിയ ഒരു കൂരയുമാണ്. വിവാഹിതരായ രണ്ട് സഹോദരന്മാരും ഈ വീട്ടിൽ തന്നെ താമസിക്കുന്നു. എല്ലാവരും കൂലിപ്പണിക്കാർ.
പിതാവ് ഭാസുരൻ പ്രമേഹരോഗിയാണ്. കാഴ്ചശക്തി വളരെ കുറവ്. എന്നാലും ലോട്ടറി വിറ്റാണ് ജീവിതം. അമ്മയുടെ ചികിത്സയ്ക്കും മകൻ്റെ ഓപ്പറേഷനും പണമില്ലാതെ ഇവർ വിഷമിക്കുന്നു.
ഈ കുടുംബത്തെ സഹായിക്കാൻ ദൈവമക്കൾ മനസ് വയ്ക്കണം. മരുന്നിന് മാത്രം മാസം തോറും ഏകദേശം 18000/- രൂപ വേണ്ടി വരുന്നു.
ക്രൈസ്തവചിന്ത ജനറൽ കറസ്പോണ്ടൻ്റ് സാബു തൊട്ടിപ്പറമ്പിൽ ഇവരുടെ ഭവനം സന്ദർശിച്ചതോടെയാണ് കാര്യങ്ങൾ ബോധ്യപ്പെട്ടത്. താഴെക്കാണുന്ന അക്കൗണ്ട് നമ്പരിൽ സഹായം അയയ്ക്കാവുന്നതാണ്.
Praveen
Bank A/C No. 50220003083516
IFSC ESMF0001115
Phone: +91 81370 09589



