ദീപു ജോൺ, കോർഡിനേറ്റർ യുഎഇ
ഷാർജ: ഐപിസി യുഎഇ റീജിയൻ കൺവെൻഷൻ നവംബർ 14 (വ്യാഴം) മുതൽ 16 (ശനി) വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ വൈകിട്ട് 7.30 മുതൽ 10 വരെ നടക്കും.
റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ഡോ. വിൽസൺ ജോസഫ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ സാജു ചാത്തന്നൂർ പ്രസംഗിക്കും. 15, 16 തീയതികളിൽ രാവിലെ 10.30 മുതൽ ഉച്ചക്ക് 1 വരെ സ്പെഷ്യൽ മീറ്റിംഗ് നടക്കും.
ഐപിസി ടാബർനാക്കിൾ അജ്മാൻ, ഐപിസി കാർമേൽ ദുബായ്, ഐപിസി എബെനെസർ ദുബായ് എന്നീ സഭകൾ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: 0504814789 (പ്രസിഡൻ്), 502001869 (സെക്രട്ടറി)




