ന്യൂ ഇന്ത്യ ദൈവസഭ കൊല്ലം സെന്റർ ലീഡർഷിപ്പ് കോൺഫറൻസ് നവംബർ 11 ന്

കൊല്ലം : ന്യൂ ഇന്ത്യ ദൈവസഭ കൊല്ലം സെന്റർ ലീഡർഷിപ്പ് കോൺഫറൻസ് നവംബർ പതിനൊന്നാം തീയതി വ്യാഴം രാവിലെ 9:30 കൊല്ലം അഷ്ടമുടിയിൽ വച്ച് ആരംഭിക്കും .

സെന്ററിലെ പാസ്റ്റേഴ്സ്, സൺഡേസ്കൂൾ , വൈപിസിഎ , സഹോദരി സമാജം ഭാരവാഹികൾ സെമിനാറിൽ പങ്കെടുക്കും.

ന്യൂ ഇന്ത്യ ദൈവസഭ കേരള സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ റ്റി എം കുരുവിള, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസ് തുടങ്ങിയവർ ക്ലാസുകൾ നയിക്കും, സെന്റെർ ശുശ്രൂഷകൻ പാസ്റ്റർ ലിജോ ജോസഫ് അധ്യക്ഷത വഹിക്കും.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു