കത്തോലിക്കാ സഭയിൽ സ്ത്രീകൾക്ക് പൗരോഹത്യ പദവികൾ അനുവദിക്കാനുള്ള സിനാഡ് ചർച്ചയിൽ ഭിന്നാഭിപ്രായം. സിനദ് സമ്മേളനത്തിൽ വോട്ടെടുപ്പിന് വെച്ച വിഷയത്തിൽ വൻ എതിർപ്പാണ് ഉയർന്നത്. എന്നാൽ സ്ത്രീകൾ’ നേതൃപദവികളിലെത്തുന്നതിൽ എതിർപ്പ് തടസ്സം ഇല്ലെന്ന് അവകാശപ്പെടുന്ന രേഖയാണ് സിനഡ് പുറത്തുവിട്ടത്. അതേസമയം, സ്ത്രീകളെ ഡീക്കൻമാരായി നിയമിക്കാമോ എന്ന ചോദ്യത്തിന്, സാധ്യത ‘തുറന്നിരിക്കുന്നു’ എന്നും കൂടുതൽ ചർച്ചകൾ.
110 രാജ്യങ്ങളിൽ നിന്നുള്ള ബിഷപ്പുമാരും കർദ്ദിനാളുകളും അടങ്ങുന്ന സഭാ പ്രതിനിധികളുടെ ഒരുമാസം നീണ്ടുനിന്ന സിനഡ് യോഗമാണ് കഴിഞ്ഞദിവസം അവസാനിച്ചത്. സ്ത്രീകൾക്ക് പൗരോഹത്യപദവികൾ അനുവദിക്കുന്നതിനും ലൈംഗിക ന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളുന്നതുമായ തുറന്ന സമീപനത്തിലേക്ക് സഭയെത്തണമെന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിനഡ് ചർച്ച നടത്തി.
52 പേജുകളുള്ള സിനഡ് രേഖയിലെ 155 ഖണ്ഡികകളിൽ 258 അംഗങ്ങളുടെ തീരുമാനത്തെ എതിർത്തപ്പോൾ 97 അംഗങ്ങൾ മാത്രമാണ് അനുകൂലിച്ചത്. എന്നാൽ അന്തിമരേഖ പുറത്തുവിട്ടപ്പോൾ ഈ ഖണ്ഡിക സംബന്ധിച്ച് സഭ നടത്തിയത് സ്ത്രീകൾ നേതൃപദവികൾ വഹിക്കുന്നതിനോട് സഭയ്ക്ക് എതിർപ്പിന് തടസ്സം ഇല്ലെന്ന പരാമർശം മാത്രമാണ്.
സ്ത്രീകളെ പുരോഹിതരായി നിയമിക്കാൻ സഭയ്ക്ക് അധികാരമില്ലെന്ന ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പ്രഖ്യാപനം നിലനിൽക്കുന്നുണ്ട്, ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ സഭയ്ക്ക് കൂടുതൽ സമയം ആവശ്യമാണ്. ഫ്രാൻസിസ് മാർപ്പാപ്പ നിയോഗിച്ച രണ്ട് വത്തിക്കാൻ കമ്മീഷനുകൾ പരിഗണിക്കുന്ന 10 വിഷയങ്ങളിലൊന്നാണിത്.
അതേസമയം, ന്യൂനപക്ഷങ്ങളെയും സഭാനേതൃത്വത്തിൽ ഉൾപ്പെടുത്തുന്നത് സ്വാഗതാർഹമായിരിക്കുമെന്ന ചർച്ച നടന്നെങ്കിലും സിനഡ് രേഖയിൽ ഇതു സംബന്ധിച്ച് പരാമർശമൊന്നുമുണ്ടായില്ലന്നുമാണ് റിപ്പോർട്ടുകൾ.




