ഇറാനില്‍ എണ്ണ ശുദ്ധീകരണശാലയില്‍ വൻ തീപിടിത്തം

ടെഹ്‌റാൻ: ഇറാനിലെ ഖുസെസ്‌താൻ പ്രവിശ്യയിലെ ഷഷ്താറില്‍ എണ്ണ ശുദ്ധീകരണശാലയില്‍ വൻ തീപിടിത്തം. ഒരാള്‍ കൊല്ലപ്പെട്ടു.

നാല് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയായിരുന്നു സംഭവം. പെട്രോള്‍ ടാങ്കുകളിലേക്ക് ഒരു ടാങ്കർ ഇടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നും അന്വേഷണം ആരംഭിച്ചെന്നും അധികൃതർ പറയുന്നു. അതേ സമയം, അപകടത്തില്‍ അട്ടിമറിയില്ലെന്ന് ഇറാൻ ഉദ്യോഗസ്ഥർ പ്രതികരിച്ചു. സംഭവത്തിന് പിന്നില്‍ ഇസ്രയേലിന് പങ്കുണ്ടോ എന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു.

ഒക്ടോബർ 1ന് ഇറാൻ ഇസ്രയേലില്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടി ഏതുനിമിഷവും ഉണ്ടാകാമെന്നിരിക്കെയാണ് സംഭവം. ഇറാനിലെ എണ്ണ കേന്ദ്രങ്ങളെ ഇസ്രയേല്‍ ആക്രമിച്ചേക്കുമെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും