കർമ്മേൽ പെന്തക്കോസ്തൽ ചർച്ച് യുകെ: 18-ാമത് വർഷിക സമ്മേളനം 19ന് ബ്രൈറ്റണിൽ

കാർമ്മേൽ പെന്തക്കോസ്തൽ ചർച്ച് യു.കെ ( CPC UK) 18-ാമത് വാർഷിക സമ്മേളനം ഒക്ടോബർ 19 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കും. ബ്രൈറ്റൺ ലോംഗ് ഹിൽ ഹൈസ്കൂളിൽ (BN2 7FR) വച്ചാണ് സമ്മേളനം നടക്കുന്നത്.

സഭാ ശുശ്രൂഷകൻ പാസ്റ്റർ റോയി തോമസ് അദ്ധ്യക്ഷത വഹിക്കും. രാവിലെ 10 മുതൽ ഒരു മണി വരെ വരെ നടക്കുന്ന പൊതുയോഗത്തിൽ പാസ്റ്റർ ജ്ഞാനദാസ് ദാനം മുഖ്യ പ്രസംഗം നടത്തും. ഉച്ചകഴിഞ്ഞ് നടക്കുന്ന സമ്മേളനത്തിൽ മുതിർന്നവരുടേയും യുവാക്കളുടെയും കുഞ്ഞുങ്ങളുടേയും വിവിധ പരിപാടികളും നടത്തപ്പെടും. പ്രസ്തുത സമ്മേളനത്തിൽ കാലടി സംസ്കൃത യൂണിവേഴ്സിറ്റി ചരിത്രവിഭാഗം റിട്ട. പ്രൊഫസർ ഡോ. ഓമന റസ്സൽ സംസാരിക്കും. ക്രൈസ്തവചിന്ത ചീഫ് എഡിറ്റർ കെ.എൻ റസ്സലും സമ്മേളനത്തിൽ പങ്കെടുക്കും.

2006 ഒക്ടോബർ 15-ന് ചുരുക്കം ചില വിശ്വാസികളുമായി ആരംഭിച്ച ഹേവാട്‌സ് ഹീത്തിലെ പ്രധാന സഭയിൽ ഇപ്പോൾ 150 ലധികം വിശ്വാസികൾ ആരാധിക്കുന്നു. സമീപ പട്ടണമായ ഈസ്റ്റ് ബോണിലും 50 ലധികം വിശ്വാസികൾ ആരാധനയിൽ പങ്കെടുത്തുവരുന്നു. ബ്രൈറ്റൺ, പീസ് ഹേവൻ, ഹോർളി (ഗ്യാറ്റ് വിക്ക്) എന്നിവിടങ്ങളിലും ഏരിയ പ്രവർത്തനങ്ങൾ നടക്കുന്നു. സെക്രട്ടറി ദാനിയൽ മാത്യു , ട്രഷറർ സിബി ഏബ്രഹാം, മിഷൻ കോ-ഓർഡിനേറ്റർ ഷാജി മാത്യു, ജോ. സെക്രട്ടറി ആൻ്റണി പൈനേൽ , ജോയിന്റ് ട്രഷറർ ബോബിൻ ജോയി എന്നിവരും കമ്മറ്റി അംഗങ്ങളും സമ്മേളനത്തിന് നേതൃത്വം നൽകും.

ഈ പ്രദേശങ്ങളിൽ ആരാധനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പാസ്റ്റർ റോയി തോമസുമായി ബന്ധപ്പെടുക.

ഫോൺ: +44 7970329378

http://www.carmelpentecostalchurch.org

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും