യുദ്ധം തുടങ്ങിയിട്ട് ഇതുവരെയും വീട്ടിൽ പോകാത്ത യുദ്ധമുഖത്തെ റിയൽ ഹീറോ; യാറോൺ ഫിങ്കൽമാൻ

യുദ്ധ മുഖത്തെ യഥാർത്ഥ ഹീറോ.മേജർ ജനറൽ യാറോൺ ഫിങ്കൽ മാൻ.മതതീവ്രവാദ ശക്തികൾക്കെതിരെ യുദ്ധം ആരംഭിച്ചതുമുതൽ കണ്ണും കാതും കൂർപ്പിച്ച് യുദ്ധമുഖത്തെ കർമ്മധീരൻ.ഇസ്രയേൽ സൈന്യത്തിൽ സതേൺ കമാന്റിന്റെ കമാൻഡറായാണ് ഇദ്ദേഹം സേവനം അനുഷ്ഠിക്കുന്നത്.

2023 ഒക്ടോബർ 7 മുതൽ തങ്ങളുടെ രാജ്യത്തിനെതിരായി യുദ്ധം ചെയ്യുന്ന തീവ്രവാദ ശക്തികൾക്കെതിരെ പോർക്കളത്തിലെ കുന്തമുനയായി മാറുകയാണ് യാറോൺ.

ഒരു വർഷക്കാലമായി നടക്കുന്ന യുദ്ധമുഖത്ത് നിന്നും താൽക്കാലിക അവധി നേടി പലരും തങ്ങളുടെ വീട്ടുകാരെയും സ്വന്തക്കാരും ഒക്കെയും സന്ദർശിച്ചു.എന്നാൽ കുടുംബത്തേക്കാൾ പ്രാധാന്യം രാജ്യസുരക്ഷയെന്നു കരുതുകയും പോരാടുകയുമാണ് ഈ മേജർ ജനറൽ.

ഹമാസ് ഉൾപ്പെടെയുള്ള തീവ്രവാദ ശക്തികളുടെ പേടിസ്വപ്നമായ യാറൊൻ ഫിങ്കൽമാൻ എന്ന രാജ്യസ്നേഹി മൂന്ന് കുട്ടികളുടെ പിതാവാണ്. യുദ്ധമുഖത്തെ പിരിമുറുക്കത്തിൽ നിന്നും ഒരു ആശ്വാസം തേടി കുടുംബാംഗങ്ങളോട് ഒന്നിച്ച് കഴിയാൻ ഒരിക്കൽ പോലും അദ്ദേഹം തയ്യാറായില്ല, ആഗ്രഹം ഉണ്ടായിട്ട് പോലും. പകരം മനസ്സ് അത്രമേൽ കൊതിക്കുമ്പോൾ തൻ്റെ പൊന്നോമനകളെ യുദ്ധമുഖത്തെ തൻെറ ഓഫിസിലേക്ക് വരുത്തി കാണുകയാണ് പതിവ്.

നൂറിലേറെ ഇസ്രായേല്യര്‍ ഹമാസിന്റെ ബന്ധികളായി ഇപ്പോഴുമുണ്ട് .ഈ സാഹചര്യത്തിൽ യുദ്ധമുഖത്ത് നിന്ന് മാറിനിൽക്കാൻ ഈ ഓഫീസറുടെ മനസ്സ് അനുവദിക്കുന്നില്ല. രാജ്യസുരക്ഷയും സ്വന്തം ജനതയുടെ സുരക്ഷയ്ക്കും വേണ്ടി കർമ്മപഥത്തിലെ റിയൽ ഹീറോ ആയി മാറുകയാണ് മേജർ ജനറൽ യാറോൺ ഫിങ്കൽമാൻ.