മുംബൈ: ടാറ്റ ഗ്രൂപ്പ് മേധാവി രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രത്തൻ ടാറ്റ.
86 വയസായിരുന്നു. രണ്ട് ദിവസം മുമ്പ് ആരോഗ്യനില മോശമായതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.
രത്തൻ ടാറ്റ 1937 ഡിസംബർ 28 നാണ് ജനിച്ചത്. വിദേശപഠനത്തിന് ശേഷം രത്തൻ ടാറ്റ ആദ്യം ടാറ്റ ഗ്രൂപ്പ് കമ്ബനിയായ ടാറ്റ ഇൻഡസ്ട്രീസില്‍ അസിസ്റ്റൻ്റായി ജോലിയില്‍ പ്രവേശിച്ചു. ടാറ്റ ഗ്രുപ്പിന്റെ വളർച്ചയില്‍ അദ്ദേഹത്തിന്റെ പങ്ക് വില മതിക്കാനാകാത്തതാണ്. 2008-ല്‍ രത്തൻ ടാറ്റയെ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.




