റ്റി.പി.എം ബാംഗ്ലൂർ സെന്റർ പാസ്റ്റർ എസ്. തമ്പി ദുരൈ (68) കർത്തൃസന്നിധിയിൽ

ബാംഗളൂർ: ദി പെന്തെക്കൊസ‌് മിഷൻ ബാംഗ്ലൂർ സെന്റർ പാസ്റ്റർ തമ്പി ദുരൈ (68) കർത്തൃസന്നിധിയിൽ. സംസ്കാരം സെപ്റ്റംബർ 19 വ്യാഴം രാവിലെ 10 ന് ഗധലഹള്ളി സെൻറർ സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം ഹെഗ്ഡെനഗർ ക്രിസ്ത്യൻ സെമിത്തേരിയിൽ.

കഴിഞ്ഞ നാലു പതിറ്റാണ്ടിലധികം (42 വർഷം) കൊട്ടാരക്കര, തിരുവനന്തപുരം, തിരുവല്ല, കട്ടക്ക്, സെക്കന്ദരാബാദ്, ദുബായ്, തമിഴ്‌നാടിന്റെ വിവിധയിടങ്ങളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു. കേരളമടക്കം ഇന്ത്യയുടെ വിവിധയിടങ്ങളിൽ സഭയുടെ കൺവെൻഷൻ പ്രസംഗകനായിരുന്നു. കന്യാകുമാരി ജില്ലയിലെ കാഞ്ഞിരപുരം സ്വദേശിയാണ്.

വാർത്ത: ദീപു ജോൺ, യുഎഇ