എറണാകുളം റീജിയന്‍ CEM ക്യാംപ് സമാപിച്ചു.

ആലുവ: ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ മൂവ്‌മെന്റ്, എറണാകുളം റീജിയന്റെ നേതൃതത്തില്‍ ആലുവ ശാന്തിഗിരി ആശ്രമത്തില്‍ വച്ചു നടന്നു. യൂദായുടെ ലേഖനം മൂന്നാം വാകൃത്തെ അടിസ്ഥാനപ്പെടുത്തി *വിശ്വാസത്തിനായി പോരാടുക” (CONTEND FOR THE FAITH) എന്നതായിരുന്നി തീം.

15 വൈകിട്ട് എറണാകുളം റീജിയന്‍ പ്രസിഡന്റ്, പാസ്റ്റര്‍. തോമസ് ബേബി പ്രാര്‍ത്ഥിച്ച ആരംഭിച്ച ക്യാമ്പില്‍ 150 പേര് പങ്കെടുത്തു. പാസ്റ്റര്‍ ബിജു പി സാമുവേല്‍, പാസ്റ്റര്‍ ബിജു വര്‍ഗ്ഗീസ്‌, റവ ബിജു കൃഷ്ണന്‍ എന്നിവര്‍ വിഷയത്തെ അധികരിച്ചു ക്ലാസുകള്‍ എടുത്തു.

ഇവാഞ്ചലിസ്റ്റ് എബി ജോണ് കൌണ്‍സിലിംഗ് സെഷന് നേതൃത്വം നല്‍കി. പാസ്റ്റര്‍ അനീഷ് കൊല്ലംകോട്, റവ.ഡോക്ടര്‍ കെ.എം. മാത്യു എന്നിവര്‍ ഡിവോഷന്‍ സെഷനില്‍ വചന ധ്യാനത്തിന് നേതൃത്വം നല്‍കി. ഇവ. സാംസണ്‍ ജോണി & ഫാമിലി മ്യൂസിക് സെക്ഷനും കിട്‌സ് സെഷനും കൈകാര്യം ചെയ്തു.

എറണാകുളം റീജിയന്‍ സിഇഎം
പ്രസിഡന്റ്: പാസ്റ്റര്‍ പോള്‍സന്‍ വി എസ്, വൈസ് പ്രസിഡന്റ്: പാസ്റ്റര്‍ ഫെബിന്‍ ബോസ്, സെക്രട്ടറി: ബ്രദര്‍ ബിനു വര്‍ഗീസ്, ട്രഷറാര്‍: ബ്രദര്‍ ആല്‍വിന്‍ കെ. മാത്യു, അസ്സോസിയേറ്റ് സെക്രട്ടറി: ബ്രദര്‍ ജോബ് കെ. കുരുവിള,

കോഡിനേറ്റെഴ്‌സ് : പാസ്റ്റര്‍ ഷിജു തങ്കച്ചന്‍, പാസ്റ്റര്‍ ഷാലു ചെറിയാന്‍, പാസ്റ്റര്‍ ഹരീഷ് ഗോപി, സിസ്റ്റര്‍ ജെസ്സിമോള്‍, ബ്രദര്‍ റോഷന്‍ കെ. മാത്യു എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.