അച്ഛന്റെ ക്യാമറ പിടിച്ചുവാങ്ങി ഒറ്റ ക്ലിക്ക്! ലോകത്തെ അത്ഭുത്തപ്പെടുത്തിയ ഫോട്ടോഗ്രാഫറായി ഒമ്പത്‌ വയസുകാരി

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ മത്സരത്തില്‍ ശ്രദ്ധേയായി ഇന്ത്യക്കാരിയായ പെണ്‍കുട്ടി. ഫരീദാബാദ് സ്വദേശിനിയായ ശ്രീയോവി മേത്ത എന്ന ഒമ്പത് വയസുകാരിയാണ് മത്സരത്തിലസ്‍ റണ്ണറപ്പായത്.

രാജസ്ഥാനിലെ ഭരത്പൂരിലെ കിയോലദേവ് ദേശീയോദ്യാനത്തിലെ രണ്ട് മയിലുകളുടെ ചിത്രമാണ് ഈ കൊച്ചുമുടുക്കിയെ ലോകശ്രദ്ധയിലേക്കെത്തിച്ചത്. ദേശീയോദ്യാനത്തില്‍ മാതാപിതാക്കളോടൊപ്പം പ്രഭാതസവാരി നടത്തുന്നതിനിടെയാണ് ശ്രേയോവി മേത്ത രണ്ട് മയിലുകളുടെ ചിത്രം പകർത്തിയത്. ഡല്‍ഹിക്ക് സമീപമുള്ള ഫരീദാബാദിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രേയോവി മേത്ത.

തൻ്റെ മാതാപിതാക്കളോടൊപ്പം വനത്തിലൂടെ നടക്കുമ്ബോഴാണ് ശ്രേയോവി മേത്ത രണ്ട് മയിലുകളെ കണ്ടത്. പെട്ടെന്ന് തന്നെ ക്യാമറയുമായി നിന്നുരുന്ന അച്ഛനടുത്തേക്ക് ഓടി. പിതാവില്‍ നിന്നും ക്യാമറയും വാങ്ങി തിരിച്ചെത്തിയാണ് ഈ ദൃശ്യം പകർത്തിയത്. അവാർഡിന് ശേഷം ശ്രീയോവി തന്റെ ഇൻസ്റ്റാഗ്രാമില്‍ പങ്കു വച്ച കുറിപ്പ് ആണ് ശ്രദ്ധേയമാകുന്നത്.

10 വയസില്‍ താഴെയുള്ള യംഗ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ വിഭാഗത്തില്‍ ആണ് തനിക്ക് അവാർഡ് ലഭിച്ചതെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.ഞാനിപ്പോള്‍ അതീവ സന്തോഷവതിയാണ്. ഈ അവസരത്തില്‍ താനേറ്റവും കടപ്പെട്ടിരിക്കുന്നത് അമ്മയോടും അച്ഛനോടും ആണ്.

എൻ്റെ സ്വപ്‌നങ്ങള്‍ നേടിയെടുക്കുന്നതില്‍ എൻ്റെ മാതാപിതാക്കള്‍ എപ്പോഴും എന്നെ പിന്തുണക്കുന്നുണ്ട് . നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് എൻ്റെ ഏറ്റവും വലിയ ശക്തി എന്നും ശ്രീയോവി തൻ്റെ ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഈ വിഭാഗത്തില്‍ എൻ്റെ രാജ്യത്തെ പ്രതിനിധീകരിക്കുവാൻ സാധിക്കുന്നതില്‍ അഭിമാനമുണ്ട് .പെണ്‍മക്കളെ അവരുടെ സ്വപ്നങ്ങള്‍ നേടാൻ വേണ്ടവിധം എല്ലാ മാതാപിതാക്കളും പ്രോത്സാഹിപ്പിക്കുക നിങ്ങള്‍ക്ക് ഞങ്ങള്‍ക്ക് നല്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണത്.

ഇതൊരു തുടക്കം മാത്രമാണ്! ഇനിയും കൂടുതലായി എനിക്ക് പഠിക്കനും മെച്ചപ്പെട്ടുത്താനും ഉണ്ട്.അടുത്തത് എന്ത് എന്ന ആവേശത്തിലാണ് ഞാൻ. നിങ്ങളുടെ എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി! നമുക്ക് ഒരുമിച്ച്‌ നമ്മുടെ ഗ്രഹത്തിൻറെ സൗന്ദര്യം ആഘോഷിക്കുന്നത് തുടരാം!തൻ്റെ എല്ലാ ഫോട്ടോഗ്രാഫി അധ്യാപകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്