പാസ്റ്റർ സാം മാത്യു ഡാളസിൽ വച്ച് നിത്യതയിലേക്ക് ചേർക്കപ്പെട്ടു; സംസ്കാരം പിന്നീട്

–ദീപു ജോൺ, യുഎഇ

ഡാളസ്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ അടൂർ വെസ്റ്റ് ശുശ്രൂഷകൻ, ഏഴംകുളം കുഴിഞ്ഞവിളയിൽ പാസ്റ്റർ സാം മാത്യു (66) ഓഗസ്റ്റ് 26 ന് ഡാളസിൽ വെച്ച് അന്തരിച്ചു. സംസ്കാരം പിന്നീട് ഡാളസിൽ വെച്ച് നടക്കും.

അടൂർ വെസ്റ്റ് സെൻ്ററിൽ പുതുമല, തെങ്ങമം, തേപ്പുപ്പാറ, മണക്കാല, കിഴക്കുപുറം, പനന്തോപ്പ്, പള്ളിക്കൽ എന്നിവടങ്ങളിലും, ബാംഗ്ളൂർ മതിക്കര, ഡാളസ് സയോൺ ഗോസ്പൽ അസംബ്ലി എന്നീ സഭകളിലും ദൈവീക ശുശ്രൂഷയിൽ ആയിരുന്നിട്ടുണ്ട്. നിലവിൽ ഡാളസ് ഇർവിംഗിലുള്ള ഇന്ത്യാ പെന്തകോസ്തൽ അസംബ്ലിയുടെ (IPA) യുടെ അംഗമായിരുന്നു.

പുനലൂർ നരിക്കൽ മുപ്പിരത്ത് വീട്ടിൽ ലീലാമ്മയാണ് സഹധർമ്മിണി.

മക്കൾ: റെജി, റോയി, റീന.