‘ഒപ്പമുണ്ട് സിഎ’ ; ഊക്കോടു സഭയ്ക്ക് കൈത്താങ്ങലായി ക്രൈസ്റ്റ്സ് അംബാസഡേഴ്സ്

വിഴിഞ്ഞം സെക്ഷനിലെ ഊക്കോട് സഭയിൽ മദ്യപിച്ചെത്തിയ ഒരാൾ കഴിഞ്ഞ ദിവസം ചർച്ചിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയുണ്ടായി.

പാസ്റ്റർ അലക്സ് മാത്യു കഴിഞ്ഞ ആറ് വർഷമായി ഇവിടെ പ്രവർത്തിക്കുന്നു. ഒരു വീടിന്റെ മുകൾഭാഗം ലീസിനെടുത്ത് താല്കാലികമായി ഒരു ഹാളിലാണ് ആരാധന നടത്തിവന്നിരുന്നത്.

പാസ്റ്റർ അലക്സ് രണ്ടാഴ്ച മുൻമ്പ് ബാങ്കിൽ നിന്ന് പണം ലോൺ എടുത്ത് ഈ ഹാൾ മനോഹരമാക്കി. പുതുക്കിപ്പണിത ഹാളിലെ ആദ്യത്തെ ആരാധനയ്ക്ക് ശേഷമാണ് ബുദ്ധിമുട്ടുകൾ സഭയ്ക്ക് നേരിടേണ്ടി വന്നത്.

ക്രൈസ്റ്റ്സ് അംബാസഡേഴ്സ് ഇന്ന് പാസ്റ്റർ അലക്സിനെയും കുടുംബത്തെയും സന്ദർശിച്ചു. നശിപ്പിക്കപ്പെട്ട സാധനങ്ങൾക്ക് പകരം പുതിയത് വാങ്ങി നല്കി. യാതൊരു കുറവുമില്ലാതെ നാളെ അവിടെ ആരാധന നടക്കും. സഭ നേരിടുന്ന ഏത് പ്രതിസന്ധിയിലും ക്രൈസ്റ്റ്സ് അംബാസിഡേഴ്സ് കൂടെയുണ്ടാകും.

ദക്ഷിണമേഖല ഡയറക്ടർ പാസ്റ്റർ സനൽകുമാർ, ഡിസ്ട്രിക്ട് സിഎ പ്രസിഡന്റ് പാസ്റ്റർ ഷിൻസ് പി.ടി, സെക്രട്ടറി ബിനിഷ് ബി പി, ഖജാൻജി പാസ്റ്റർ പ്രവീൺ, ചാരിറ്റി കൺവീനർ ജോയൽ മാത്യൂ, ഇവാഞ്ചിലിസം കൺവീനർ പാസ്റ്റർ പവീൻ ജോർജ്, വിഴിഞ്ഞം സെക്ഷൻ സിഎ സെക്രട്ടറി സിറിൽ, തിരുവനന്തപുരം ഈസ്റ്റ് സെക്ഷൻ സിഎ സെക്രട്ടറി ജോയൽ രാജ് എന്നിവരും ഉണ്ടായിരുന്നു.