പിവൈപിഎ മിഡ്‌വെസ്റ്റ് റീജിയൻ കൺവെൻഷൻ ഡാളസിൽ

വാർത്ത : ഫിന്നി രാജു ഹൂസ്റ്റണ്‍

ഡാളസ് : പിവൈപിഎ മിഡ്‌വെസ്റ്റ് റീജിയൻ കൺവെൻഷൻ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ഡാളസിലെ മെസ്കിറ്റിലെ ഷാരോൻ ഇവന്റ് സെന്ററിൽ നടക്കും. പാസ്റ്റർ മൈക്ക് പാറ്റ്സ് (ഫ്ലോറിഡ) പ്രസംഗിക്കും.

വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ ആരംഭിക്കുന്ന കൺവൻഷനിൽ ശനിയാഴ്ച രാവിലെ 9 മുതൽ പിവൈപിഎ താലന്ത് പരിശോധന നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6:30നാണു ‌പൊതുയോഗം.

ഞായറാഴ്ച രാവിലെ 9ന് നടക്കുന്ന ആരാധനയോടെ കൺവൻഷൻ സമാപിക്കും.

ഐപിസിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നാണ് പ റീജിയന്‍. 26 സഭകളുള്ള ഈ റീജിയന്‍ ഡാളസ്, ഒക്‌ലഹോമ, ഹൂസ്റ്റണ്‍, സാന്‍ അന്റോണിയോ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളിലുള്ള ഐപിസി സഭകളുടെ ഐക്യകൂട്ടായ്മയാണ്.

ഷോണി തോമസ് (പ്രസിഡണ്ട് ), വെസ്ലി ആലുംമൂട്ടിൽ(വൈസ് പ്രസിഡണ്ട്), അലൻ ജയിംസ് (സെക്രട്ടറി), വിന്നി ഫിലിപ്പ്(ജോയിന്‍റ് സെക്രട്ടറി), റോഷൻ വർഗീസ് (ട്രഷറർ), ജോൺ കുരുവിള (മീഡിയ കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്കായ് ബന്ധപ്പെടുക:(972) 814-1213 (പ്രസിഡണ്ട്)

(972)876-8369 (മീഡിയ കോഡിനേറ്റർ) എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.