ശ്രീനഗർ: ജമ്മു-കശ്മീരിലെ ലേയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴുപേർ മരിച്ചു. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു.
ലഡാക്കിലെ ദുർബുക്കിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ ലേയിലെ ജില്ല ആശുപത്രിയിലും സൈനിക ആശുപത്രിയിലും പ്രവേശിപ്പിച്ചു. 200 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർഗമാണ് ആശുപത്രികളിൽ എത്തിച്ചത്.
ലേയിൽ നിന്ന് കിഴക്കൻ ലഡാക്കിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്.




