ചെന്നൈ വ്യാസർപാടി ഐപിസി സഭാഹാളിൽ അഗ്നിബാധ; ഒന്നാംനില കത്തിനശിച്ചു

ചെന്നൈ സെൻട്രൽ വ്യാസർപാടി ഐപിസി സഭാഹാൾ തീപിടിച്ചു ഒന്നാംനില പൂർണ്ണമായും കത്തിനശിച്ചു. ആളപായം ഇല്ല. ഐപിസി സഭാഹാളിനോട് ചേർന്നുള്ള തമിഴ് സഭാഹാളും തീപിടുത്തത്തിൽ നശിച്ചു. ടാർഷീറ്റ് മേൽക്കൂരയുള്ള കെട്ടിടമായിരുന്നു.

സഭാഹാളിന്റെ പുറകിൽ താമസിക്കുന്നവർ മരംവെട്ടിയതിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചപ്പോൾ ഒന്നാംനിലയിലുള്ള ടാർഷീറ്റിലേക്ക് പടർന്നുപിടിച്ചതാണ് അഗ്നിബാധയ്ക്ക് കാരണം. അവിടെനിന്ന് താഴത്തെ നിലയിലേക്ക് വ്യാപിക്കുകയും സഭാഹാളിന്റെ ഉപകരണങ്ങളും പാസ്റ്ററുടെയും കുടുംബത്തിൻ്റെയും വസ്ത്രങ്ങും കത്തിനശിച്ചു.

ഫയർഫോഴ്സ് എത്തി തീയണക്കാൻ ഒഴിച്ച വെള്ളം, കരിയും മാലിന്യവുമായി താഴേയ്ക്ക് ഒലിച്ചിറങ്ങി പാഴ്സനേജിലെ സാധനസാമഗ്രികളും കുട്ടികളുടെ യൂണിഫോമും മറ്റു വസ്ത്രങ്ങളും ഉപയോഗശൂന്യമായി.

ആരാധനാലയത്തിന്റെ കെട്ടിടം തീപിടിച്ച് വിണ്ടിരിക്കുകയാണ്. പോലീസ് കേസെടുത്തു.

13 വർഷമായി പാസ്റ്റർ എബ്രഹാം ജോർജ് കുടുംബമായി ഈ സഭയുടെ ശുശ്രൂഷകനാണ്. പതിനൊന്നാം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും പഠിക്കുന്നു രണ്ടുമക്കളാണ് എബ്രഹാം ജോർജിനുള്ളത് . ഭാര്യ കൃപ എബ്രഹാം.

പാസ്റ്റർ എബ്രഹാം ജോർജിൻ്റെ ഫോൺ നമ്പർ +91 9043460976

.

പാസ്റ്ററുടെ മൊബൈൽ നമ്പർ +91 90434 60976.