ഐപിസി ഗ്ലോബൽ മീഡിയ അവാർഡ് അച്ചൻകുഞ്ഞ് ഇലന്തൂർ ഏറ്റുവാങ്ങി

ബോസ്റ്റൺ: ഐപിസി ഗ്ലോബൽ മീഡിയലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ ഏറ്റുവാങ്ങി. ബോസ്റ്റണിൽ നടക്കുന്ന പത്തൊമ്പതാമത് ഐപിസി ഫാമിലി കോൺഫറൻസിനോട് അനുബന്ധിച്ച ചടങ്ങിൽ കോൺഫറൻസ് നാഷണൽ കൺവീനർ റവ. ഡോ. തോമസ് ഇടിക്കുള അവാർഡ്ദാനം നിർവഹിച്ചു.

പാസ്റ്റർ ഷാജി കാരയ്ക്കൽ അധ്യക്ഷത നിർവഹിച്ചു. വെസ്ലി മാത്യു അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ബിജു കൊട്ടാരക്കര ആശംസ അറിയിച്ചു.

സമ്മേളനത്തിൽ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, പാസ്റ്റർ സി.പി മോനായി, കെ. എൻ. റസൽ, ഫിന്നി മാത്യു എന്നിവർ ‘രൂപാന്തരീകരണത്തിൽ ക്രിസ്തീയ മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തിൽ ലഘുപ്രഭാഷണങ്ങൾ നടത്തി. പാസ്റ്റർ റോയ് വാകത്താനം സ്വാഗതവും നെബു വെള്ളുവന്താനം നന്ദിയും പ്രകാശിപ്പിച്ചു.

തോമസ് വർഗീസ് ഒക്കലഹോമയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനം പാസ്റ്റർ ഷിബു തോമസിന്റെ പ്രാർത്ഥനയും ആശിർവാദത്തോടും കൂടെ സമാപിച്ചു.