ഏ.ജി പുൽപ്പള്ളി സെക്ഷൻ പുത്രികാ സംഘടനാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി

പുൽപ്പള്ളി സെക്ഷൻ പുത്രികാ സംഘടനാ വാർഷിക യോഗവും , തെരഞ്ഞെടുപ്പും സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പ്രകാശ് സ്റ്റീഫൻ്റെ നേതൃത്വത്തിൽ ഇരുളം അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ വെച്ച് നടന്നു.

സണ്ടേസ്കൂൾ പ്രസിഡൻ്റ് ആയി ബ്രദർ സ്റ്റഫിൻ ടോമി (പുൽപ്പള്ളി), സെക്രട്ടറി സിസ്റ്റർ റാണി റോയി (ഇരുളം) ട്രഷറാർ സിസ്റ്റർ നിനില ഷിജു, കമ്മറ്റി അംഗങ്ങൾ ബ്രദർ സി.സി രാജൂ, സിസ്റ്റർ ജിൻസി ഷിജു. സി.എ പ്രസിഡൻ്റ് ആയി പാസ്റ്റർ സുജേഷ് പെരിക്കല്ലൂർ, സെക്രട്ടറി ആശീഷ് ബേബി ഇരുളം, ട്രഷറാർ അനീഷ തങ്കച്ചൻ (പുൽപ്പള്ളി) കമ്മറ്റി അംഗങ്ങൾ ബ്രദർ അരുൺ ജോൺ, ജിജി തോമസ്, അൻസ സാം ജോൺ. WMC പ്രസിഡൻ്റ് ആയി സിസ്റ്റർ മഞ്ജു സുജേഷ് , സെക്രട്ടറി സിസ്റ്റർ രജനി ബാബുരാജ്, ട്രഷറാർ സിസ്റ്റർ സാലി ശശി, കമ്മറ്റി അംഗങ്ങളായി സിസ്റ്റർ ജെസ്സി ലോറൻസ്, സിസ്റ്റർ മേരി മാത്യൂ സിസ്റ്റർ മേരി ജോയി, സിസ്റ്റർ സെലീന സന്തോഷ്. എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

സെക്ഷൻ സെക്രട്ടറി സജി കണ്ണാടിക്കൽ സ്വാഗതവും ഡിസ്ട്രിക്ട് ട്രഷറാർ പാസ്റ്റർ അനീഷ് എം ഐപ്പ് നിയമ പ്രാർത്ഥനയും നടത്തി അടുത്ത വർഷത്തേക്കാണ് ചുമതല.