ഹമാസ് നേതാവിനെ നോട്ടമിട്ട് ഇസ്രയേൽ സേന; ജീവനോടെയോ അല്ലാതെയോ പിടികൂടും

ന്യൂഡൽഹി: ഹമാസ് നേതാവ് യഹിയ സിൻവറിനെ ജീവനോടെയോ അല്ലാതെയോ പിടികൂടുമെന്ന് ഇസ്രയേൽ സേന.ഇസ്രയേൽ സൈന്യ വക്താവ് ഡാനിയൽ ഹെഗരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒക്ടോബർ ഏഴിനുണ്ടായ ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ യഹിൻ സിൻവറാ ണെന്നും ഇസ്രയേൽ ആരോപിച്ചു. ഹമാസ് നേതാവിനോട് തങ്ങൾ അടുത്തെന്നും ,യഥാർത്ഥ ലൊക്കേഷൻ സംബന്ധിച്ചുള്ള വിവരങ്ങൾ ഇസ്രയേൽ ഇൻ്റലിജൻസ് ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ടെന്നുമാണ് സൈന്യത്തിൻെറ വെളിപ്പെടുത്തൽ.

കുടുംബത്തോടൊപ്പം ഗാസയിലെ തുരങ്കത്തിലൂടെ യാഹിയ നടന്നു പോകുന്ന വീഡിയോ ഇസ്രായേൽ സേന പുറത്തുവിട്ടിരുന്നു.

വെടിനിർത്തൽ സംബന്ധിച്ച് ഖത്തറിന്റെയും, ഈജിപ്തിന്റെയും മധ്യസ്ഥതയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
എന്നാൽ ഈ ചർച്ചകളിൽ ഹമാസ് നേതാവ് പങ്കെടുക്കുന്നില്ല ന്നാണ് പ്രാദേശിക ടിവി ചാനൽ റിപ്പോർട്ട് ചെയ്തത്.ഇതുമൂലം ചർച്ചകൾ വേണ്ടത്ര പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ട് ഉണ്ട്.