ബ്രിട്ടനിൽ ഇന്ന് 38 കേന്ദ്രങ്ങളിൽ പ്രകടനം ഇന്ത്യാക്കാർ ജാഗ്രത പുലർത്തണമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷനും സംഘടനകളും

ലണ്ടൻ: ബ്രിട്ടനിൽ നടക്കുന്ന അനധികൃത കുടിയേറ്റത്തിനെതിരെയുള്ള സമരം ശമനമില്ലാതെ തുടരുകയാണ്. ഇന്ന് രാത്രി 8 മണിക്ക് 38 കേന്ദ്രങ്ങളിലാണ് പ്രകടനങ്ങൾ നടക്കുന്നത്. മലയാളികൾ ഇന്ന് കഴിയുന്നതും പുറത്തിറങ്ങരുതെന്ന് സോഷ്യൽ മീഡിയ വഴി അറിയിപ്പ് നൽകുന്നുണ്ട്.

സിക്ക്, ഹൈന്ദവ സംഘടനകളും ഇന്ത്യാക്കാർക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇന്ത്യൻ ഹൈക്കമ്മീഷനും ഇന്ത്യാക്കാർ ഇന്ന് പുറത്തിറങ്ങരുതെന്ന് അറിയിച്ചിട്ടുണ്ട്. ഭൂരിപക്ഷ ഇന്ത്യൻ സമൂഹം താമസിക്കുന്നിടങ്ങളിൽ സമരക്കാർ ആക്രമിക്കാൻ ഒരുമ്പെടുന്നില്ല.

അനധികൃത കുടിയേറ്റവും മൂന്ന് വെള്ളക്കാരായ കുഞ്ഞുങ്ങളെ ഒരു 17 കാരൻ കുത്തിക്കൊന്നതും ആവശ്യമില്ലാത്ത മുസ്ലീം സംഘടനകളുടെ ലണ്ടനിലെ സമരവും ജാഥയുമൊക്കെയാണ് ഈ സമരത്തിന് കാരണം. കുത്തുങ്ങളെ കുത്തിക്കൊന്നത് 17 കാരനായ റുവാണ്ടൻ വംശജനായിരുന്നു. അത് പോലീസ് മറച്ച് വച്ചതും സമരത്തിനു കാരണമായി.

കൊലയാളി പ്രായപൂർത്തിയാകാത്തവനായതു കൊണ്ടാണ് അവൻ്റെ പേര് പോലീസ് പുറത്തു വിടാത്തത്. ഒടുവിൽ സമരം ശക്തമായതോടെ പേര് ലോലീസിന് പുറത്തുവിടേണ്ടി വന്നു. അപ്പോഴേക്കും സമരം കൈവിട്ട് പോയിക്കഴിഞ്ഞിരുന്നു. പോലീസിൻ്റെ കുറവും സമരം ശക്തമാകാൻ കാരണമായി.

ഏതായാലും ഇന്ന് രാത്രി 8 മണിക്ക് 38 കേന്ദ്രങ്ങളിൽ വെള്ളക്കാർ നടത്തുന്ന സമരം അക്രമാസക്തമാകാതിരിക്കാൻ പ്രാർത്ഥിക്കാം.