ചെരിപറമ്പിൽ കെ. ജോൺ നിത്യതയിൽ; സംസ്കാരം ചൊവ്വാഴ്ച

എറണാകുളം: കണ്ടനാട് ചെരിപറമ്പിൽ കെ. ജോൺ(തമ്പിച്ചായൻ – 72) നിത്യതയിൽ. സംസ്കാരം ഓഗസ്റ്റ് 6 രാവിലെ 7ന് കണ്ടനാടുള്ള ഭവനത്തിൽ ശുശ്രൂഷകൾക്കും രാവിലെ 10ന് കരിങ്ങാച്ചിറ ശാരോൻ ഫെലോഷിപ് ചർച്ചിൽ പ്രധാന ശുശ്രൂഷകൾക്കും ശേഷം ഉച്ചകഴിഞ്ഞ് 2ന് മാമല ശാരോൻ സെമിത്തേരിയിൽ.

ഭാര്യ: പുല്ലാട് തോട്ടത്തിൽ കുടുംബാംഗം ശാന്തമ്മ. മകൾ- ഷീബ. മരുമകൻ – റാന്നി പെരുനാട് കുന്നുംപുറത്ത് പാസ്റ്റർ ഡോ. കെ.ബി ജോർജ്കുട്ടി(ശാരോൻ ഫെലോഷിപ് ചർച്ച് ഷാർജ, പ്രൊഫസർ എഫ്ടിഎസ് മണക്കാല).

വാർത്ത: ബ്ലസൻ ജോർജ്