പാസ്റ്റർ സക്കായിയും സഭാംഗങ്ങളും സുരക്ഷിതർ

ചൂരൽമലയിലെ ഫുൾഗോസ്പൽ പെന്തക്കോസ്ത് ചർച്ച് ഓഫ് ഇന്ത്യ അംഗങ്ങൾ സുരക്ഷിതരാണെന്നിയുന്നു. സഭ ദുരിതമുഖത്ത് തണലായി ആശ്വാസമേകുകയാണ്.

ചൂരൽമലയിൽ ഉരുൾപൊട്ടിയ അന്ന് മുതൽ ഇന്നയോളം പെന്തക്കോസ്ത് സഭ ശുശ്രൂഷകൻ പാസ്റ്റർ സക്കായിയും, കുടുംബവും, വിശ്വാസികളും, കൂടെ ഇതര പെന്തക്കോസ്ത് സഭാസമൂഹവും കരം കോർത്ത് നിന്ന് പ്രവർത്തിക്കുകയാണ്.

അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ് ട്രഷറാർ പാസ്റ്റർ അനീഷ് എം. ഐപ്പ്, ഡിസ്ട്രിക്റ്റ് സി.എ പ്രസിഡന്റ് പാസ്റ്റർ മെജോഷ് മത്തായി, പാസ്റ്റർ എം.സി രമേശ്, ബിബിൻ, അരുൺ ജോൺ,ജോബിഷ് , ആൽബിൻ, ആരോൺ, MCPF താമരശ്ശേരിയുടെ നേതൃത്വത്തിൽ
Prഷിൻ്റോ പോൾ, Pr.പി.റ്റി സാബു Pr സജിമോൻ,Prജെയിംസ് ജോൺ, Prസജി വി.എം, Pr റോജി, ജസ് വിൻ,ശരത്ത് തുടങ്ങിയവരും ദുരന്തമുഖത്ത് അന്ത്രാന്ത പരിശ്രമം നടത്തുന്നു.

പാസ്റ്റർ അനീഷിനോടും രമേശിനോടുമൊപ്പം പാസ്റ്റർ സക്കായി

സൈന്യം, പോലീസ്, ഫയർ ഫോഴ്സ്, ഫോറസ്റ്റ്, റവന്യൂ, സന്നദ്ധത പ്രവർത്തകർ തുടങ്ങിയവർക്ക് ചായയും, സ്നാകും എത്തിച്ചു കൊണ്ടേയിരുന്നു.

കഴിഞ്ഞ14 വർഷമായി പാസ്റ്റർ സക്കായി ചൂരൽമലയിൽ താമസിച്ചു സുവിശേഷ പ്രവർത്തനം നടത്തുന്നു.
ഭാര്യ ബിജി. മക്കൾ ശമുവേൽ, കെസിയ.
സ്വന്തമായി സ്ഥലവും സഭാഹാളും ഉണ്ട്
10 കുടുംബങ്ങളിൽ നിന്ന് 35 പേർ ആരാധനയ്ക്ക് സംബന്ധിക്കുന്നു.
അവർ ഏവരും സുരക്ഷിതരാണ്.