AGIFNA കോൺഫ്രൻസ് ന്യൂയോർക്ക് എലൻവില്ലെയിൽ തുടരുന്നു; ഐക്യത കൊണ്ടേ പീഡകളെ അതിജീക്കാനാവൂ എന്ന് ഡോ. സാബു വർഗീസ്

ദൈവജനം ഒരു മനപ്പെട്ടാൽ അങ്ങുതങ്ങൾ സംഭവിക്കുമെന്ന് റവ. ഡോ. സാബു വർഗീസ് . ന്യൂയോർക്കിൽ നടക്കുന്ന അജിഫ്ന കോൺഫ്രൻസിൻ്റെ രണ്ടാം ദിവസം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആദിമസഭ ഒരുമനപ്പെട്ടപ്പോൾ പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ സംഭവിച്ചു. ഒന്നാമതായി അവർ ഒരു മനപ്പെട്ട് വചനം പഠിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ അവരുടെ ആഗ്രഹം ഒന്നായി മാറി. അതുവരെ അവർ ഓരോരുത്തരും വ്യത്യസ്ത ആഗ്രഹങ്ങളുമായാണ് നടന്നത്. വചനം അവരെ രൂപാന്തരപ്പെടുത്തി.

നാമും വചനത്തിലേക്കും പ്രാർത്ഥനയിലേക്കും തിരിയണം. വചനത്തിൻ്റെ അടിത്തറയിൽ ഒരു മനപ്പെട്ടപ്പോൾ അവർ വാഗ്ദത്തത്തിനായി കാത്തിരുന്നു. അവർ കാത്തിരിക്കാൻ മറ്റൊരു കാരണവും ഉണ്ട്. കാത്തിരുന്ന് ശക്തി പ്രാപിച്ച ശേഷം വേണം ശുശ്രൂഷക്കിറങ്ങുവാൻ എന്ന കൽപ്പന അവർക്ക് ലഭിച്ചിരുന്നുഅവർ കാത്തിരുന്നത് തീക്കായോ കാറ്റിനായോ എണ്ണക്കായോ അല്ല. ഇതെല്ലാം ആത്മാവിൻ്റെ അടയാളങ്ങളാണ്.

അടയാളത്തിനായല്ല കാത്തിരിക്കേണ്ടത്; ആത്മാവിൻ്റെ ശക്തിക്കായാണ്. ശക്തി എങ്ങനെ പകരണമെന്ന് തീരുമാനിക്കുന്നത് ദൈവമാണ്.അവർ ഒരുമനപ്പെട്ട് കാത്തിരുന്ന് ശക്തിപ്രാപിച്ചപ്പോൾ അത്ഭുതങൾ നടക്കാൻ തുടങ്ങി.

മൂന്നാം അദ്ധ്യായം ആരംഭിക്കുന്നത് അസാധാരണ അത്ഭുതത്തിൻ്റെ സാക്ഷ്യത്തോടെയാണ്. സാക്ഷ്യം പറയുന്നത് ഒരു ഡോക്ടർ തന്നെയാണ്. പെന്തെക്കോസ്ത് സഭകൾ ഇന്നും അത്ഭുതങ്ങൾ നടക്കുന്ന ഇടമാകണം.സഭ പിഡനം നേരിട്ടപ്പോൾ സഭ ഒരു മനപ്പെട്ടു.

ഏറ്റവുമധികം പീഢനങ്ങൾ നടക്കുന്ന കാലഘട്ടമാണിത്. നാം ഒരുമനപ്പെടുക. ദൈവം നമ്മിലൂടെ അത്ഭുതങ്ങൾ പ്രവർത്തിക്കും. ഡോ. സാബു വർഗീസ് പറഞ്ഞു.പാസ്റ്റർമാരായ ഏബ്രഹാം തോമസ്, മാനുവൽ ജോൺസൻ എന്നിവർ അധ്യക്ഷത വഹിച്ചു.

മാധ്യമങ്ങളെ പ്രതിനിധീകരിച്ച് ഹാലേലൂയ്യാ എഡിറ്റർ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, പാസ്റ്റർ ഷാജി കാരക്കൽ (ഹാർവെസ്റ്റ് ടി.വി) എന്നിവരും പിസിനാക്ക് 2026 ൻ്റെ ചുമതലക്കാരായ സാം മാത്യു, പ്രസാദ് ജോർജ് എന്നിവരും ആശംസകൾ അറിയിച്ചു.

വാർത്ത : ബാബുക്കുട്ടി ജോർജ്കുട്ടി, ഫിലദെൽഫിയ