അശരണർക്ക് സഹായമായി ഡോ ഫാദർ റിഞ്ചു പി കോശി

ബിനു എൻ ബേബി

സ്വന്തമായി വീട് എന്നുള്ളത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്.

‘അച്ഛാ, നമ്മൾ എന്നാ ഒരു പുതിയ വീട് വെയ്ക്കുന്നേ “എന്ന മക്കളുടെ ചോദ്യത്തിനു മുമ്പിൽ മറുപടി പറയാൻ കഴിയാതെ വിഷമിക്കുന്ന എത്രയോ പേർ നമ്മുടെ സമൂഹത്തിലുണ്ട്.

അങ്ങനെയുള്ളവർക്ക് അത്താണി ആകുകയാണ് ഫാദർ റിഞ്ചു പി കോശി
അടൂർ മണക്കാലയിലാണ് തൻ്റെ സ്വദേശം. പ്രേക്ഷിത വേലയോടൊപ്പം ഹയർസെക്കൻഡറി അധ്യാപകനായും സേവനം ചെയ്യുന്നു. ഉന്നത ബിരുദധാരിയായ ഫാദർ റിഞ്ചു പി കോശി (MSc, MA, M.Ed, MCom, BD, PhD) ഇപ്പോൾ പത്തനാപുരത്തിനടുത്ത് മാക്കുളം ഇടവകയിലെ വികാരിയായി സേവനമനുഷ്ഠിക്കുന്നു.

യേശുക്രിസ്തുവിന്റെ മാതൃക പിന്തുടർന്ന് പ്രേക്ഷിത വേലയോടൊപ്പം സാമൂഹിക പ്രവർത്തനവും ചെയ്തു വരുന്നു.
71വീടുകൾ തൻ്റെ ശ്രമഫലമായി പൂർത്തീകരണത്തിലേക്ക് എത്തുന്നു.

ഇതിൽ 56 വീടിൻ്റെ താക്കോൽദാനം കഴിഞ്ഞു,15 വീടുകളുടെ പണി നടന്നുകൊണ്ടിരിക്കുന്നു. ഉടനെ തന്നെ മറ്റ് വീടുകളുടെ പണി ആരംഭിക്കും. അങ്ങനെ ഫാദറിന്റെ ശ്രമഫലമായി 71 കുടുംബങ്ങൾക്ക് താൻ ആശ്വാസമാവുകയാണ്.

സ്വന്തമായി സ്ഥലമുള്ള തീരെ നിവൃത്തിയില്ലാത്തവർക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. രണ്ട് ബെഡ്റൂം, ഹാൾ അടുക്കള ,ഒരു ശുചിമുറി എന്ന ക്രമത്തിലാണ് വീടുകൾ നിർമ്മിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയുടെ പ്ലാൻ പോലെയാണ് വീടുകൾ നിർമ്മിച്ചു കൊടുക്കുന്നത്. ഏകദേശം 6 ലക്ഷം (6.5) രൂപ ബഡ്ജറ്റ് കണക്കാക്കി വീടുകൾ നിർമ്മിക്കുന്നു.

പ്രധാനമായും രണ്ട് കോൺട്രാക്ടർമാരുടെ നേതൃത്വത്തിലാണ് പണികൾ ചെയ്തുവരുന്നത്. ഫാദർ റിഞ്ചു പി കോശിയുടെ ഫേസ്ബുക്ക് (Dr ഫാദർ റിഞ്ചു പി കോശി ) പേജിലൂടെയും ക്രിസ്ത്യൻ വിസ്ഡം എന്ന യൂട്യൂബ് പേജിലൂടെയും ആണ് വീട് പണിക്കുള്ള സഹായങ്ങൾ തനിക്ക് ലഭ്യമാകുന്നത്.

തന്റെ ഈ പ്രവർത്തനങ്ങൾക്ക് ചില വെല്ലുവിളികളും താൻ നേരിടുന്നുണ്ട് അതിലൊന്ന് അസൂയയാണ്. ‘ഞങ്ങൾക്ക് ചെയ്യാൻ പറ്റാത്ത കാര്യം മറ്റൊരാൾ ചെയ്തു അങ്ങനെ കയ്യടി നേടേണ്ട, എന്ന് ചിന്തിക്കുന്ന ബഹുഭൂരിപക്ഷം ആളുകളും ഈ പ്രവർത്തനത്തിന് ഒരു വെല്ലുവിളിയാവുകയാണ്.

അത് മാത്രമല്ല ഒരു വിധത്തിലും വീട് പണിക്ക് സഹായിക്കാത്തവർ ‘അവനെ സൂക്ഷിക്കണം’ എന്ന് പറഞ്ഞ ദുഷ്പ്രചരണം നടത്തുന്നതും ഈ പ്രവർത്തനങ്ങൾക്ക് ഒരു തടസ്സമാണ്.

തൻ്റെ പ്രവർത്തനങ്ങൾ തികച്ചും സുതാര്യമാണ്. ഓരോ പ്രവർത്തനത്തിന്റെയും വിവരണം താൻ അത് മീഡിയയിലൂടെ പരസ്യപ്പെടുത്തുന്നതും ഉണ്ട്.

ഇഹലോകത്തിലേക്ക് നാം ഒന്നും കൊണ്ടുവന്നിട്ടില്ല ഇവിടെനിന്ന് യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല.നമുക്ക് ലഭിച്ച നന്മയുടെ ഒരു പങ്ക് അശരണരെ സഹായിക്കുവാൻ ഫാദർ റിഞ്ചു പി കോശിയെ പോലെ നമുക്കും കഴിയട്ടെ.