ടി ട്വൻ്റി ക്രിക്കറ്റിൻെറ ഫൈനൽ ഇന്ന്; മത്സരം വൈകിട്ട് എട്ട് മണിക്ക്

ബ്രി​ഡ്ജ്ടൗ​ൺ: കു​ട്ടി​ ക്രി​ക്ക​റ്റി​ലെ ക​ന്നി​ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ക്ക് വ​ർ​ഷ​ങ്ങ​ളു​ടെ കി​രീ​ട വ​ര​ൾ​ച്ച​ക്കു​ശേ​ഷം ഒരു കിരീട നേ​ട്ട​ത്തി​ലെ​ത്താ​ൻ ഇ​ത് സു​വ​ർ​ണാ​വ​സ​രം. ട്വ​ന്റി20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന്റെ ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ കി​രീ​ട പോ​രാ​ട്ടം. ക​ഴി​ഞ്ഞ ദി​വ​സം മ​ഴ​കാ​ര​ണം വൈ​കി​യ സെ​മി​ഫൈ​ന​ലി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഇം​ഗ്ല​ണ്ടി​നെ 68
റ​ൺ​സി​ന് ത​ക​ർ​ത്താ​ണ് ഇ​ന്ത്യ​യു​ടെ വ​ര​വ്.

കഴിഞ്ഞ ട്വൻ്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനോട് ഏറ്റ പരാജയത്തിനുള്ള മറുപടിയായിരുന്നു ഇത്തവണത്തെ സെമിഫൈനൽ മത്സരം.

ഇന്ത്യൻ ബൗളർമാർ ഇംഗ്ലണ്ട് നിരയിലെ ഓരോ ബാറ്റ്സ്മാന്മാരേയും കൂടാരം കയറ്റുമ്പോൾ, കഴിഞ്ഞ തവണ തോറ്റ് നിറമിഴിയുമായിന്ന ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മുഖമാണ് ഓരോ ക്രക്കറ്റ് പ്രേമിയുടേയും മനസിലേക്ക് ഓടിയെത്തിയത്.

ക​റു​ത്ത കു​തി​ര​ക​ളാ​യ അ​ഫ്ഗാ​നി​സ്താ​നെ​തി​രെ ഒ​മ്പ​ത് വി​ക്ക​റ്റി​ന്റെ അ​നാ​യാ​സ ജ​യ​മാ​യി​രു​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്. 2007ലെ ​ആ​ദ്യ കി​രീ​ട​ത്തി​നു​ശേ​ഷം ഇ​ന്ത്യ​ക്ക് ഈ ​ലോ​ക​ക​പ്പ് അ​ന്യ​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം സ്വ​ന്തം നാ​ട്ടി​ൽ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ഫൈ​ന​ലി​ലെ​ത്തി​യി​ട്ടും ആ​സ്ട്രേ​ലി​യ​യോ​ട് തോ​ൽ​ക്കാ​നാ​യി​രു​ന്നു വി​ധി. ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യും മു​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‍ലി​യും യു​വ​താ​ര​ങ്ങ​ൾ​ക്കാ​യി ട്വ​ന്റി20​യി​ൽ നി​ന്ന് ഇ​നി മാ​റി​നി​ൽ​ക്കാ​നാ​ണ് സാ​ധ്യ​ത. അ​തി​നാ​ൽ, ഇ​ന്ന് കി​രീ​ടം നേ​ടി​യാ​ൽ ഈ ​മു​തി​ർ​ന്ന താ​ര​ങ്ങ​ൾ​ക്കു​ള്ള ആ​ദ​ര​വ് കൂ​ടി​യാ​കും.

രോ​ഹി​ത് മി​ക​ച്ച ഫോ​മി​ലാ​ണെ​ങ്കി​ലും കോ​ഹ്‍ലി​യു​ടെ മോശം ഫോം ടീമിനെ കുഴയ്ക്കുന്നുണ്ട്. ഏ​ഴ് ക​ളി​ക​ളി​ൽ​നി​ന്ന് 75 റ​ൺ​സാ​ണ് കോ​ഹ്‍ലി ടൂ​ർ​ണ​മെ​ന്റി​ൽ സ്കോ​ർ ചെ​യ്ത​ത്. 10.71 മാ​ത്ര​മാ​ണ് റ​ൺ​സ് ശ​രാ​ശ​രി.

ഐ.​പി.​എ​ല്ലി​ലെ ത​ക​ർ​പ്പ​ൻ ഫോ​മി​ന് പി​ന്നാ​ലെ ഏ​റെ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു കോ​ഹ്‍ലി​യി​ൽ ടീ​മി​നു​ണ്ടാ​യി​രു​ന്ന​ത്. ബൗ​ള​ർ​മാ​രി​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്താ​നും കോ​ഹ്‍ലി​ക്ക് ക​ഴി​യു​ന്നി​ല്ല. വി​രാ​ടി​ന്റെ ക​ഴി​വു​ക​ൾ ഫൈ​ന​ലി​​ലേ​ക്ക് സം​ഭ​രി​ച്ചു​​വെ​ച്ച​താ​ണെ​ന്നാ​ണ് രോ​ഹി​ത് പ​റ​യു​ന്ന​ത്. കോ​ഹ്‍ലി​യെ മ​ധ്യ​നി​ര​യി​ലേ​ക്ക് മാ​റ്റി യ​ശ്വ​സി ജ​യ്സ്വാ​ളി​നെ ഓ​പ്പണ​റാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ചി​ല​ർ ഉ​ന്ന​യി​ച്ചി​രു​ന്നു. കോ​ഹ്‍ലി​യെ ബാ​റ്റി​ങ് ഓ​ർ​ഡി​ൽ താ​ഴേ​ക്ക് മാ​റ്റി ശി​വം ദു​ബെ​യെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.