മുഖ്യമന്ത്രിക്കെതിരെ സി.പി.ഐ ഇടുക്കി ജില്ലാ കൗൺസിലിൻ്റെ കടന്നാക്രമണം

ഇടുക്കി: മുഖ്യമന്ത്രിക്കും സിപിഐഎം മന്ത്രിമാർക്കും നേരെ സിപിഐ ഇടുക്കി കമ്മറ്റികളിൽ കടന്നാക്രമണം. സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവിലും ജില്ലാ കൗൺസിലിലുമാണ് വിമർശനമുയർന്നത്. സർക്കാരിൻ്റെ സാമ്പത്തിക നയം തിരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചു. ധനവകുപ്പ് തികഞ്ഞ പരാജയമാണ്. സിപിഐ വകുപ്പുകളുടെ നിറം മങ്ങാൻ ധനവകുപ്പ് കാരണമായെന്നും വിമർശനമുയർന്നു.

സിപിഐയുടെ മന്ത്രി ജി ആർ അനിലിനെതിരെയും കമ്മിറ്റികളിൽ വിമർശനമുണ്ടായി. സപ്ലൈകോ പ്രതിസന്ധി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് നിരീക്ഷണം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജനകീയ മുഖം നഷ്ടമായെന്നും വിലയിരുത്തലുണ്ടായി. ഇത് കൂടാതെ കേരള കോൺഗ്രസിനെതിരെയും കമ്മിറ്റികൾ രംഗത്തെത്തി. കേരളാ കോൺഗ്രസ് ഒപ്പം എത്തിയിട്ടും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചും ഘടകകക്ഷികൾ ആഴത്തിൽ പരിശോധിക്കണമെന്നും സിപിഐ വിമ‍ർശിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വലിയ വിമർശനമാണ് സിപിഐ കമ്മിറ്റികളിൽ നിന്ന് സിപിഐഎമ്മിന് നേരെ ഉയരുന്നത്.