ഇടുക്കി : ഇന്ന് വായന ദിനം.കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പുതുവയലിൽ നാരായണപ്പണിക്കർ. അദ്ദേഹത്തിൻ്റെ ചരമദിനമായി ജൂൺ 19 മുതൽ ഒരാഴ്ചക്കാലം നീളുന്നതാണ് വായനാവാരം’ 2017-ൽ കേരളത്തിന്റെ വായനാദിനമായ ജൂൺ 19 -ത് ഇന്ത്യയിലെ ദേശീയ വായന ദിനമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.
ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ചക്കാലം കേരളത്തിലെ വിദ്യാഭ്യാസ വകുപ്പും വായനാവാരമായി ആചരിക്കുന്നു
വായന ദിനത്തിലെ പുതുമ
അക്ഷരമുറ്റത്തെ കുരുന്നുകൾ നവ്യാനുഭവം പകർന്നു നൽകി. ചോറ്റുപാറ ആർ പി എം എൽ പി സ്കൂളിൽ വായനചന്തം എന്ന പരിപാടി കൂട്ടികളെ ഏറെ ആകർഷിച്ചു.
സ്കൂൾ മുറ്റത്ത് ഒത്തുകൂടിയ കുരുന്നുകൾ തങ്ങൾ കൊണ്ടുവന്ന അക്ഷരക്കൂട്ടുകൾ ഉച്ചത്തിൽ വായിച്ചു. അതിൽ കവിതകളും, കഥകളും ഉണ്ടായിരുന്നു .ശങ്ക കൂടാതെ കുഞ്ഞുങ്ങളെ കൊണ്ട് ഉച്ചത്തിൽ വായിപ്പിക്കുക എന്നതായിരുന്നു പരിപാടികൊണ്ട് ഉദ്ദേശിച്ചതെന്ന് അധ്യാപകൻ ദിനേശ് സാർ പറഞ്ഞു.

സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി ഹെഡ്മിസ്ട്രെസ് ദീപാ മോൾ ഉദ്ഘാടനം ചെയ്തു. വായന ദിന പ്രതിജ്ഞ എച്ച് എം ചൊല്ലിക്കൊ ടുത്തു.

വായന വാരത്തിന്റെ ഭാഗമായി വായനോത്സവം , ക്വിസ്, പ്രസംഗം എന്നിവയും കുഞ്ഞുങ്ങൾക്കായിട്ട് നടത്തും.




